നായിക എയ്‌ഡ്‌സ്‌ രോഗി, സിമ്രാൻ കോടതിയിലേക്ക്‌

തിരക്കഥയിൽ മാറ്റംവരുത്തി തന്റെ കഥാപാത്രത്തെ എയ്‌ഡ്‌സ്‌ രോഗിയാക്കിയതിനെതിരെ സിമ്രാൻ കോടതിയിലേയ്‌ക്ക്‌. വിനു ആനന്ദിന്റെ ‘ഹാർട്ട്‌ബീറ്റ്‌സാ’ണ്‌ നിയമക്കുരുക്കിൽപ്പെട്ടിരിക്കുന്നത്‌. ഒരു മെഡിക്കൽ കോളേജ്‌ വിദ്യാർത്ഥിയുടെ ജീവിതത്തിലേയ്‌ക്ക്‌ കടന്നുവരുന്ന യുവതിയുടെ വേഷമായിരുന്നു ചിത്രത്തിൽ. ഇന്ദ്രജിത്ത്‌ അവതരിപ്പിക്കുന്ന ബിനോയ്‌ ഇടിക്കുളയുടെ ജീവിതത്തെ മാറ്റിമറിക്കുന്ന നായികാ കഥാപാത്രം എയ്‌ഡ്‌സ്‌ രോഗിയാണെന്നത്‌ തന്നിൽ നിന്ന്‌ തിരക്കഥാകൃത്തും സംവിധായകനും മറച്ചുവെച്ചന്നാണ്‌ സിമ്രാൻ പറയുന്നത്‌. സിനിമ കണ്ട ആരാധകർ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ്‌ ഇക്കാര്യം നായിക അറിയുന്നതത്രെ. സംവിധായകനും നിർമ്മാതാവിനുമെതിരെ കോടതിയിൽ കേസ്‌ കൊടുക്കാൻ ഉറച്ചുകഴിഞ്ഞു സിമ്രാൻ. അതേസമയം തിരക്കഥയിൽ മാറ്റംവരുത്തിയ സംവിധായകനെതിരെ വിമർശനവുമായി ഹാർട്ട്‌ബീറ്റ്‌സിന്റെ നിർമാതാവും രംഗത്തെത്തിക്കഴിഞ്ഞു.

വിവാഹശേഷം ഏറേ പ്രതീക്ഷയോടെ രംഗത്തെത്തിയ സിമ്രാനെ ചിത്രത്തിന്റെ പരാജയം വല്ലാതെ ഉലച്ചുവത്രെ. രണ്ടാംവരവ്‌ പാളിപ്പോയതിന്റെ ദേഷ്യമാണ്‌ കോടതി കയറ്റത്തിനു പിന്നിലെന്നും പറയപ്പെടുന്നു. താരമായശേഷം സിമ്രാൻ ആദ്യമായി പ്രത്യക്ഷപ്പെടുന്ന ചിത്രമെന്ന നിലയിൽ പ്രീ-പബ്ലിസിറ്റി നേടിയ ‘ഹാർട്ട്‌ ബീറ്റ്‌സി’ന്റെ തിരക്കഥ അച്ഛനുറങ്ങാത്ത വീട്‌, വാസ്തവം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാബു ജനാർദ്ദനന്റേതാണ്‌.

Generated from archived content: cinema2_aug30_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here