സിദ്ദിഖ്‌ നിർമാതാവ്‌, സുരേഷ്‌ ഗോപി നായകൻ

നടൻ സിദ്ദിഖ്‌ നിർമിക്കുന്ന ചിത്രത്തിൽ സുരേഷ്‌ഗോപി നായകനാകുന്നു. കോപ്പറേറ്റീവ്‌ സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ വിജി തമ്പിയാണ്‌. ബാബു പളളാശ്ശേരി രചന നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിലും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും.

അഭിനേതാവ്‌ എന്ന നിലയിൽ സിനിമയിലും സീരിയലിലും തിരക്കേറിയ സമയത്താണ്‌ സിദ്ദിഖ്‌ വീണ്ടും നിർമ്മാതാവിന്റെ വേഷമണിയുന്നത്‌. സംവിധായകൻ രഞ്ഞ്‌ജിത്തുമൊന്നിച്ച്‌ ‘നന്ദനം’ നിർമ്മിച്ചാണ്‌ ഈ രംഗത്ത്‌ ചുവടുവെച്ചത്‌. നന്ദനം വൻ വിജയമായിരുന്നിട്ടും തിരക്കുമൂലം ഉടൻതന്നെ നിർമാതാവിന്റെ വേഷമണിയുവാൻ ഈ വൈപ്പിൻകരക്കാരനായില്ല.

സൂപ്പർതാര ചിത്രങ്ങളിലെല്ലാം ഈ നടൻ അവിഭാജ്യഘടകമായി മാറിയിട്ട്‌ നാളേറെയായി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകളിൽ സിദ്ദിഖിന്റെ പ്രതിനായക വേഷങ്ങൾ ഏറെ തിളങ്ങിയിരുന്നു. രഞ്ഞ്‌ജിത്തിന്റെ രാവണപ്രഭു, പ്രജാപതി, ജോഷിയുടെ നരൻ എന്നീ ചിത്രങ്ങളിൽ തികച്ചും വ്യത്യസ്‌തമായ പ്രകടനമായിരുന്നു. സുരേഷ്‌ഗോപി ചിത്രങ്ങളിലും സിദ്ദിഖ്‌ വില്ലനായി കസറിയിട്ടുണ്ട്‌. വിജി തമ്പി സംവിധാനം നിർവഹിച്ച ‘സത്യമേവ ജയതേ’യിൽ പ്രധാന വില്ലനായി അരങ്ങുവാണ താരം ഏറെ അഭിനന്ദനങ്ങൾ നേടിയെടുത്ത്‌ ഈ കൂട്ടുകെട്ട്‌ ആവർത്തിക്കുന്നത്‌ പ്രേക്ഷകരിൽ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്‌.

‘ചൂണ്ട’യിലെ വില്ലനെയും ‘സസ്‌നേഹം സുമിത്ര’യിലെ പോലീസ്‌ ഓഫീസറേയും അവിസ്‌മരണീയമാക്കി സംസ്ഥാന പുരസ്‌കാരം നേടിയെടുത്ത സിദ്ദിഖിന്‌ കൈനിറയെ ചിത്രങ്ങളുണ്ടിപ്പോൾ.

Generated from archived content: cinema2_aug16_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here