ഗ്രാന്റ് ക്രിയേഷൻസ് ആന്റ് റിലീസസിന്റെ ബാനറിൽ റാഫി മെക്കാർട്ടിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമായ ‘പാണ്ടിപ്പട’യുടെ ഷൂട്ടിംഗ് ഉദുമൽപ്പേട്ടിൽ പുരോഗമിക്കുന്നു. ദിലീപും സഹോദരൻ അനൂപും ചേർന്ന് നിർമ്മിക്കുന്ന ‘പാണ്ടിപ്പട’യിൽ നവ്യനായരാണ് നായിക. രാജൻ പി.ദേവ്, പ്രകാശ് രാജ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലിംകുമാർ, ഇന്ദ്രൻസ്, ജനാർദ്ദനൻ, കൊല്ലം അജിത്, കലാഭവൻ ഷാർജോൺ, നീന കുറുപ്പ്, അംബിക, സുകുമാരി, മങ്കാമഹേഷ്, സുബ്ബലക്ഷ്‌മി തുടങ്ങിയവർ പ്രധാന താരങ്ങളാണ്.
ഛായാഗ്രഹണം- സാലുജോർജ്, ഗാനരചന-ആർ.കെ.ദാമോദരൻ, ചിറ്റൂർ ഗോപി, ഐ.എസ്. കുണ്ടൂർ, സന്തോഷ് വർമ്മ, നാദിർഷാ, സംഗീതം-സുരേഷ് പീറ്റേഴ്‌സ്, വിതരണം-കാസ്, കലാസംഘം, റൈറ്റ്‌സ് റിലീസ്, വാർത്താപ്രചരണം- എ.എസ്. ദിനേശ്.
Generated from archived content: cinema2_apr21.html Author: chithra_lekha