മോഹൻലാൽ തൊഴിലാളി നേതാവായി രൂപം മാറുന്ന ‘അലിഭായി’യുടെ ചിത്രീകരണം സെപ്‌റ്റംബർ ആദ്യം കോഴിക്കോട് ആരംഭിക്കും. നാട്ടുരാജാവിനുശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ വരുന്ന 28നാണ്.
കോഴിക്കോട് പാളയം മാർക്കറ്റ്, വലിയങ്ങാടി എന്നിവിടങ്ങളിലായുളള ആറായിരത്തിലധികം തൊഴിലാളികൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നേതാവാണ് അലിഭായ്. കൈക്കരുത്തിലൂടെ എതിരാളികളെ മറികടക്കുന്ന ഈ കഥാപാത്രം ലാലിന്റെ ആരാധകരെ ആവേശം കൊളളിക്കാൻ പര്യാപ്‌തമാണ്. നീണ്ട ഇടവേളക്കുശേഷമാണ് ഇത്തരം വേഷം സൂപ്പർതാരത്തെ തേടിയെത്തുന്നത്. ടി.എ.ഷാഹിദ് ബാലേട്ടൻ, മാമ്പഴക്കാലം എന്നീ സൂപ്പർഹിറ്റുകൾക്കുശേഷം മോഹൻലാലിനുവേണ്ടി രൂപപ്പെടുത്തുന്ന കഥാപാത്രം എന്നീ പ്രത്യേകതയും അലിഭായിക്കുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ സിനിമയിൽ ലാലിന്റെ നായികയായി തമിഴകത്തെ മുൻനിര താരത്തെയാണ് പരിഗണിക്കുന്നത്.
Generated from archived content: cinema1_sept2_06.html Author: chithra_lekha