സുരേഷ്‌ ഗോപിയുടെ ‘സ്‌റ്റാർസിംഗർ’

ടി.വി ചാനലുകളുടെ മുഖഛായ മാറ്റിയ റിയാലിറ്റി ഷോകളുടെ പശ്ചാത്തലത്തിലും സിനിമ വരുന്നു. വിജി തമ്പി സംവിധാനം ചെയ്യുന്ന ‘സ്‌റ്റാർസിംഗർ’ ആണ്‌ ഈ രീതിയിൽ ശ്രദ്ധനേടുന്നത്‌. സുരേഷ്‌ ഗോപി നായകനാകുന്ന ചിത്രത്തിൽ പുതുമുഖതാരങ്ങൾ കേന്ദ്രകഥാപാത്രങ്ങളാകും. ജഗതി ശ്രീകുമാർ, സുരാജ്‌ വെഞ്ഞാറമൂട്‌, ഹരിശ്രീ അശോകൻ എന്നിവരും താരനിരയിലുണ്ട്‌. വസുന്ധരാദാസ്‌ ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലുണ്ട്‌.

പുതുമുഖതാരങ്ങളെ കണ്ടെത്തുന്നതിനുള്ള സ്‌ക്രീൻ ടെസ്‌റ്റ്‌ ഈ മാസം ഒടുവിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്‌ നഗരങ്ങളിൽ നടക്കും. അഞ്ച്‌ പുതിയ തിരക്കഥാകൃത്തുക്കളാണ്‌ ചിത്രത്തിന്റെ അണിയറയിൽ. സംഗീതപ്രധാനമായ ഈ ചിത്രത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്‌ പ്രമുഖ സംഗീത സംവിധായകരുടെ ഒത്തുചേരലാണ്‌. എം. ജയചന്ദ്രൻ, മോഹൻ സിതാര, ഔസേപ്പച്ചൻ, അലക്സ്‌പോൾ, ദീപക്‌ദേവ്‌ എന്നീ പ്രതിഭകളുടേതാണ്‌ സംഗീതപിൻബലം. മലയാളികൾക്ക്‌ മറക്കാനാവാത്ത ഈണങ്ങൾ നൽകിയവരാണ്‌ ഇവരെല്ലാം.

Generated from archived content: cinema1_sept19_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here