തയ്യൽക്കാരനായി ദിലീപ്‌

കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ സൂക്ഷ്‌മതയാണ്‌ മറ്റുളള യുവനായകരിൽ നിന്ന്‌ ദിലീപിനെ വ്യത്യസ്‌തനാക്കുന്നത്‌. കഥാപാത്രമായി രൂപം മാറുന്നതിന്‌ ഏതുവിധത്തിലുളള വിട്ടുവീഴ്‌ചക്കും ഈ നടൻ തയ്യാറാണ്‌. കൂനനായും രാധയായും പ്രേക്ഷകഹൃദയങ്ങളിൽ കയറിപ്പറ്റാൻ എളുപ്പത്തിൽ കഴിഞ്ഞ ദിലീപ്‌ ലോഹിതദാസിന്റെ ‘ചക്കരമുത്തി’ൽ തികച്ചും വ്യത്യസ്‌തനായ നായകനെ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണിപ്പോൾ. അരവിന്ദൻ എന്ന തയ്യൽക്കാരനാകാൻ ജനപ്രിയനടൻ മുടിയും മീശയും മുറിച്ചാണ്‌ സെറ്റിലെത്തിയിരിക്കുന്നത്‌.

ഷാജി കൈലാസിന്റെ ‘ദി ഡോണി’ൽ ആക്‌ഷൻ ഹീറോയായി വേഷമിട്ട ശേഷമാണ്‌ ദിലീപ്‌ അഞ്ചാം ക്ലാസിൽ പഠനം നിർത്തി തയ്യൽ ജോലിയിലേക്ക്‌ തിരിഞ്ഞ അരവിന്ദൻ എന്ന നാട്ടുമ്പുറത്തുകാരനാകുന്നത്‌. ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും തുളുമ്പുന്ന കഥാപാത്രമാണിത്‌. സല്ലാപം, ജോക്കർ തുടങ്ങി ദിലീപിന്റെ കരിയറിൽ നിർണായകങ്ങളായ ചിത്രങ്ങൾ ലോഹിതദാസ്‌ എന്ന ചലച്ചിത്രക്കാരന്റെ കയ്യൊപ്പ്‌ പതിഞ്ഞവയാണ്‌.

Generated from archived content: cinema1_sept15_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here