പ്രഭുദേവയും നയൻതാരയും ഡിസംബറിൽ വിവാഹജീവിതത്തിലേക്ക് കടക്കുമെന്ന് വാർത്ത. ഏറ്റെടുത്ത ചിത്രങ്ങളെല്ലാം പൂർത്തിയാക്കിയ നയൻസ് പുതിയ പ്രൊജക്‌ടുകൾക്ക് ഡേറ്റ് നൽകാൻ മടിക്കുന്നത് ഡിസംബറിൽ വിവാഹിതയാകുന്നതിന്റെ മുന്നൊരുക്കമാണെന്നാണ് തമിഴ് മാധ്യമങ്ങൾ വിലയിരുത്തുന്നത്.
ഇലക്‌ട്ര എന്ന മലയാളം ചിത്രം പൂർത്തിയാക്കിയ നയൻസ് ഒടുവിൽ കമ്മിറ്റ് ചെയ്‌ത ബോസ് എങ്കിര ഭാസ്‌കരന്റെ ജോലികളും തീർത്തുകഴിഞ്ഞു. ഇലക്‌ട്രക്കുവേണ്ടി സ്വന്തം ശബ്‌ദത്തിൽ ആദ്യമായി ഡബ്ബ് ചെയ്യാനുമായി നയൻസിന്. ഓരോ തെലുങ്ക്, കന്നട ചിത്രങ്ങളും ഈയിടെ തിരക്കിട്ട് പൂർത്തിയാക്കി.
ഇതോടെയാണ് നയൻസിന്റെ വിവാഹം ഡിസംബറിൽ തന്നെയുണ്ടാകുമെന്ന പ്രചാരണത്തിന് ശക്തിപ്രാപിച്ചിരിക്കുന്നത്. ഏറ്റെടുത്ത ചിത്രങ്ങളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞ നയൻസ് പുതിയ പ്രൊജക്‌ടുകൾക്കൊന്നും പച്ചക്കൊടി കാട്ടിയിട്ടില്ലെന്നാണ് മാനേജരും സാക്ഷ്യപ്പെടുത്തുന്നത്.
Generated from archived content: cinema1_sep2_10.html Author: chithra_lekha