അണ്ണൻതമ്പി, പരുന്ത് എന്നീ ചിത്രങ്ങളിലൂടെ ഹിറ്റ് ജോഡിയായിമാറിയ മമ്മൂട്ടിയും ലക്ഷമിറായും വീണ്ടുമൊന്നിക്കുന്നു. ഷാഫി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ‘ചട്ടിമ്പിനാടി’ൽ ലക്ഷമിയാണ് പ്രധാന നായിക. ബെന്നി പി. നായരമ്പലം രചന നിർവഹിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് സെപ്‌തംബറിൽ തുടങ്ങും. പൊള്ളാച്ചിയാണ് പ്രധാന ലൊക്കേഷൻ.
നെഗറ്റീവ് ടച്ചുള്ള നായകനെയാണ് ചട്ടമ്പിനാടിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മായാവിയുടെ വൻവിജയത്തിനുശേഷം മമ്മൂട്ടിയും ഷാഫിയും ഒന്നിക്കുന്ന പ്രോജക്‌ട് എന്ന നിലയിൽ ഏറെ ശ്രദ്ധയർഹിക്കുന്ന സിനിമയാണിത്. അനശ്വര നടൻ രാജൻ പി. ദേവിനെ പ്രധാന കഥാപാത്രമായി കാസ്‌റ്റ് ചെയ്‌തിരുന്ന ചിത്രം കൂടിയാണിത്.
Generated from archived content: cinema1_sep28_09.html Author: chithra_lekha