കാവ്യയുടെ തിരിച്ചുവരവ്‌ മമ്മുട്ടിയുടെ നായികയായി

വിവാഹശേഷം അഭിനയരംഗം വിട്ട കാവ്യമാധവൻ തിരിച്ചെത്തുന്നു. മമ്മൂട്ടിയുടെ നായികയായിത്തന്നെ രണ്ടാംവരവ്‌ നടത്താനാണ്‌ കാവ്യയുടെ തീരുമാനം. ഷാഫി സംവിധാനം ചെയ്യുന്ന ‘ചട്ടമ്പിനാടി’ലൂടെയാവും കാവ്യ തിരിച്ചുവരുന്നത്‌. ഇതിലെ രണ്ട്‌ നായികമാരിൽ ഒരാളായിരിക്കും കാവ്യ. ലക്ഷ്‌മി റായ്‌ ആണ്‌ മറ്റൊരു നായിക.

തന്റെ പേരിലുള്ള വിവാഹമോചനവാർത്തയും മറ്റ്‌ ഗോസിപ്പുകളും സജീവമായി നിലനിൽക്കെ തന്നെയാണ്‌ സിനിമയിൽ തിരിച്ചെത്താൻ കാവ്യ തീരുമാനിച്ചിരിക്കുന്നത്‌. വ്യക്തിപരമായ പ്രശ്‌നങ്ങൾക്ക്‌ അവധി നൽകി അഭിനയരംഗത്ത്‌ ഇനി സജീവമാകാനാണ്‌ കാവ്യയുടെ തീരുമാനം.

Generated from archived content: cinema1_sep22_09.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here