ബോളീവുഡ് പ്രണയ ജോഡികളായ സെയ്ഫ് അലിഖാന്റെയും കരീനാകപൂറിന്റെയും വിവാഹം അടുത്ത വര്‍ഷം നടക്കുമെന്നു സൂചന. സെയ്ഫിന്റേതായി ഒരു പ്രസിദ്ധീകരണത്തില്‍ വന്ന എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് അദ്ദേഹം തന്നെ വിവാഹ സൂചന നല്‍കിറ്റത്. തന്റെ ഏറ്റവും പുതിയ ചിത്രമായ’ ഏജന്റ് വിനോദ്’ പൂര്‍ത്തിയാക്കിയശേഷം വിവാഹ തീയതി അറിയിക്കുമെന്നാണ് സെയ്ഫ് അഭിമുഖത്തില്‍ സൂചിപ്പിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരി 10നാണ് “ഏജന്റ് വിനോദ്’ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
എന്നാല്‍, കരീനയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ സെയ്ഫ് തയാറായില്ല. വിവാഹം അടുത്ത വര്‍ഷം നടത്തുന്നതിനെ കുറിച്ച് കരീനയുമായി സംസാരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ ‘ഏജന്റ് വിനോദി’ നെ ഒരു സൂപ്പര്‍ എന്റര്‍ടെയ്നര്‍ ആയി പ്രേക്ഷകരില്‍ എത്തിക്കുന്നതിലാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. സെയ്ഫ് അലിഖാനും ദിനേഷ് വിജയനും ചേര്‍ന്നു നിര്‍മ്മിക്കുന്ന്ന ‘ ഏജന്റ് വിനോദില്‍’ കരീന ഒരു മുജ്ര നര്‍ത്തകിയുടെ വേഷമാണ് ചെയ്യുന്നത്. ശ്രീറാം രാഘവനാണ് ചിത്രം സം വിധാനം ചെയ്യുന്നാത്.
Generated from archived content: cinema1_sep20_11.html Author: chithra_lekha