ഇന്ത്യന്‍ സിനിമയുടെ തിലകക്കുറി ബിഗ്ബി അമിതാഭ് ബച്ചന്‍ ഹോളിവുഡിലേക്ക്. എഫ്. സ്കോട്ട് ഫിറ്റ്സ് ജെറാള്‍ഡിന്റെ നോവലിനെ ആസ്പദമാക്കി സംവിധായകന്‍ ബസ് ലൂര്‍മാന്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ബച്ചന്‍ ഹോളിവുഡിലെക്കെത്തുന്നത്.
‘ദി ഗ്രേറ്റ് ഗാറ്റ്സ്ബൈ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വോള്‍ഫ്ഷെയിംമേയറുടെ വേഷമാണ് ബച്ചന്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായതാണ് റിപ്പോര്‍ട്ട്. ലിയനാഡോ ഡി കാപ്രിയോ നായകനായ ചിത്രത്തില്‍ ഇസ് ലാഫിഷര്‍, ടോബി മാഗയര്‍, കാരെ മുല്ലിഗാന്‍ എന്നിവരും വേഷമിടുന്നു. 1922 ലെ കഥ പറയുന്ന ചിത്രം വിതരണക്കാരായ വാര്‍ണര്‍ ബ്രദേഴ്സ് 2ഡി 3ഡി പതിപ്പുകള്‍ തീയറ്ററുകളിലെത്തിക്കും.
ബച്ചനു മുന്‍പേ മരുമകള്‍ ഐശ്വര്യറായ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. അഭിനയചാരുതകൊണ്ട് ഇന്‍ഡ്യന്‍ താരചക്രവര്‍ത്തിയായി മാറിയ ബിഗ്ബി ഹോളിവുഡ് കീഴടക്കുന്നതു കാത്തിരിക്കുകയാണ് ആരാധകര്‍.
Generated from archived content: cinema1_sep13_11.html Author: chithra_lekha