താരകമ്മ്യൂണിക്കേഷൻസ് ഉടമ സേതുമാധവൻ ആളൊരു രസികനാണ് സാഹിത്യകാരനും. ധാരാളം കഥയും കവിതകളും എഴുതിയിട്ടുണ്ട്. പക്ഷേ, സേതുവിനെ അധികമാർക്കും അറിയില്ല. മീഡിയ സേതുവിനെ കണ്ടിട്ടേയില്ല. അങ്ങനെയിരിക്കെ സേതു എഴുതിയ സ്വന്തം എന്ന നോവലിന് അന്താരാഷ്ര്ട പുരസ്‌കാരം ലഭിച്ചു. അതോടെ മീഡിയ അയാളെ പൊതിഞ്ഞു. പക്ഷേ സേതു ആർക്കും പിടികൊടുത്തില്ല. കാരണം ചോദിച്ചവരോട് അയാൾ പറഞ്ഞു. സായിപ്പിന്റെ അംഗീകാരം കിട്ടിയപ്പോഴല്ലേ ഞാനിവിടെ ഉണ്ടെന്നറിഞ്ഞത്.
സേതുവിന്റെ ജീവിതത്തിലേയ്‌ക്ക് പ്രിയനന്ദിനി കടന്നുവന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. ആ പെൺകുട്ടിയുടെയും തന്റെയും പശ്ചാത്തലമൊന്നാണെന്ന് സേതു മനസിലാക്കുന്നു. ആ പെൺകുട്ടിയുടെ മുമ്പിൽ സേതു തന്റെ മനസ് തുറക്കുന്നു. ആ കഥയാണ് ഈസ്‌റ്റ് കോസ്‌റ്റ് വിജയൻ നോവൽ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈസ്‌റ്റ് കോസ്‌റ്റ് വിജയൻ സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ‘നോവൽ’.
ജയറാം നായകനാകുന്ന ഈ ചിത്രത്തിൽ പ്രസിദ്ധ ദക്ഷിണേന്ത്യൻ ബോളിവുഡ് നായിക സദ നായികയാവുന്നു.
‘അന്യൻ’ എന്ന ചിത്രത്തിൽ വിക്രമിന്റെ മനംകവർന്ന നായികയുടെ ആദ്യമലയാള സിനിമയെന്ന നിലയിലും ഈ ചിത്രത്തിന് പ്രധാന്യമുണ്ട്.
സാഹിത്യം, സംഗീതം, പ്രണയം, കുടുംബം ഇവയ്‌ക്കൊക്കെ ഏറെ പ്രാധാന്യം ഈ ചിത്രത്തിലുണ്ട്.
മെലഡികൾ നഷ്ടമാകുന്ന മലയാള സിനിമാഗാനങ്ങൾക്ക് ഇതിലെ ഗാനങ്ങൾ. ഏറെ മുതൽക്കൂട്ടായിരിക്കും. പ്രസിദ്ധ ഗസൽ ഗായകനായ ഉമ്പായി ഒരു സിനിമയ്‌ക്കുവേണ്ടി സംഗീതസംവിധാനം പകരുന്നതും ഈ ചിത്രത്തിലൂടെയാണ്.
യേശദാസ് ഏറെക്കാലത്തിനു ശേഷം അഞ്ചു ഗാനങ്ങൾ ഈ ഒരു ചിത്രത്തിനുവേണ്ടി ആലപിക്കുന്നു.
Generated from archived content: cinema1_oct8_07.html Author: chithra_lekha