രജനീകാന്തിന്റെ നായികയാകാനുളള കൊണ്ടുപിടിച്ച ശ്രമങ്ങൾ പാളിയെങ്കിലും ഒടുവിൽ കമൽഹാസന്റെ നായികാപദം തൃഷയെ തേടിയെത്തി. ‘ദശാവതാര’ത്തിനുശേഷം കമൽ ഒരുക്കുന്ന ‘മർമ്മയോഗി’യിൽ അവസാനനിമിഷമാണ് തൃഷയെ നായികയായി തീരുമാനിച്ചത്. ബോളിവുഡിലെ ഡിമാന്റ് ഇടിയാത്ത താരം കാജലിനെ കമലിന്റെ നായികയാക്കാനുളള ശ്രമങ്ങൾ കഥാചർച്ചാവേളയിൽ ആദ്യം ഉയർന്നുവന്നിരുന്നു. പിന്നീട് അസിന്റെ പേരാണ് പറഞ്ഞുകേട്ടത്. ചെറിയൊരിടവേളക്കുശേഷം കമലിന്റെ നായിക ശ്രേയയാണെന്ന് വാർത്തകൾ വന്നു. എന്തിന് പത്മപ്രിയയുടെ പേരുവരെ ഉയർന്നുവന്നു. എന്തായാലും തൃഷയാണ് ‘മർമ്മയോഗി’യിൽ നായികയാകുകയെന്ന് ഇപ്പോൾ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 100 ദിവസത്തെ ഡേറ്റാണ് കമൽ ചിത്രത്തിന് സുന്ദരി നൽകിയിട്ടുളളതത്രേ.
‘ശിവാജി’യിൽ രജനീകാന്തിന്റെ നായികയാകാൻ തൃഷയെ പരിഗണിച്ചിരുന്നു. ‘യന്തിരനി’ൽ തൃഷ നായികയാകുമെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ ഐശ്വര്യ റായ് ഡേറ്റ് നൽകിയതോടെ തൃഷ സ്വാഭാവികമായും പ്രോജക്‌ടിൽ നിന്ന് ഔട്ടാകുകയായിരുന്നു.
Generated from archived content: cinema1_oct31_08.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English