ഭാനുപ്രിയയും മടങ്ങി വരുന്നു

ഒരു കാലത്ത് ദക്ഷിണേന്ത്യന്‍ ചലചിത്രലോകം അടക്കി വാണ നായിക നടി ഭാനുപ്രിയയും വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്നു. വിവാഹത്തോടെ വെള്ളിത്തിരയോടു വിടപറഞ്ഞ അവര്‍ നീണ്ട ഇടവേളക്കുശേഷമാണ്‍ തിരിച്ചെത്തുന്നത്. സിനിമയില്‍ വീണ്ടും സജീവമാകാനാണ്‍ മികച്ച നര്‍ത്തകി കൂടിയായ ഭാനുപ്രിയയുടെ തീരുമാനമെന്നറിയുന്നു. പത്തു വര്‍ഷമായി ഭര്‍ത്താവ് ആദര്‍ശ് കൌശലിനൊപ്പം അമേരിക്കയില്‍ താമസിക്കുന്ന ഇവര്‍ക്ക് എട്ടു വയസ്സുകാരിയായ അഭിനയയെന്ന മകളുമുണ്ട്. അമേരിക്കന്‍ ജീവിതത്തിലും നൃത്തം കൈവിടാതിരുന്ന ഭാനുപ്രിയ ചെന്നൈയില്‍ ഡാന്‍സ് സ്കൂള്‍ തുടങ്ങാനും സാധ്യതയുണ്ടെത്രെ.

പത്തൊന്‍പതാം വയസില്‍ അഭിനയം തുടങ്ങിയ ഇവര്‍ മലയാളം ഉള്‍പ്പെടെ വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതില്‍ പകുതിയിലേറെയും നായികാ വേഷങ്ങളും. മലയാളത്തില്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റേയും നായികയായിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രം ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ‘ ആണ്‍ അവര്‍ അവസാനം അഭിനയിച്ച മലയാള ചിത്രം. നല്ല ഓഫറുകള്‍ വന്നാല്‍ ഏതു വേഷവും ചെയ്യാനും ഭാനുപ്രിയ തയ്യാറാണത്രെ.

Generated from archived content: cinema1_oct29_11.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here