ഭാനുപ്രിയ എത്തുന്നു മിലിറ്ററി ഡോക്‌ടറായി

ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭാനുപ്രിയ വീണ്ടും മലയാളത്തിലെത്തുന്നു. രാജ്‌ബാബുവിന്റെ ദിലീപ്‌ ചിത്രം ‘കളേഴ്‌സ്‌’ ആണ്‌ മുൻനിരനായികയുടെ സാന്നിധ്യംകൊണ്ട്‌ ശ്രദ്ധേയമാകുന്നത്‌. ലഫ്‌റ്റ്‌നന്റ്‌ കേണൽ ഡോ. രാജലക്ഷ്‌മി ഭാനുപ്രിയയുടെ കരിയറിൽ വേറിട്ടുനിൽക്കുന്ന സിനിമയായിരിക്കും. ഭാമയുടെയും റോമയുടെയും അമ്മവേഷം കൂടിയാണിത്‌. ഖുശ്‌ബു, സീത എന്നിവരെ പരിഗണിച്ച വേഷം ഒടുവിൽ ഭാനുപ്രിയയിൽ എത്തുകയായിരുന്നു.

രണ്ടു പെൺമക്കളുടെ അമ്മയായി തന്നെയാണ്‌ ഭാനുപ്രിയ ഒടുവിൽ മലയാളി പ്രേക്ഷകർക്കുമുന്നിലെത്തിയത്‌. കമലിന്റെ ‘മഞ്ഞുപോലൊരു പെൺകുട്ടി’യിൽ തന്റെ കഥാപാത്രത്തെ ഭാവപ്രകടനങ്ങളിലൂടെ ഈ അഭിനേത്രി മികവുറ്റതാക്കുകയും ചെയ്‌തു. തുടർന്ന്‌ നിരവധി ഓഫറുകളെത്തിയെങ്കിലും അഭിനയസാധ്യത കുറഞ്ഞതിനാൽ അവയെല്ലാം ഉപേക്ഷിക്കുകയായിരുന്നു. ‘പന്തയക്കോഴി’യിൽ ഗീത അവതരിപ്പിച്ച റോൾ ആദ്യം ഭാനുപ്രിയക്കുവേണ്ടി നീക്കിവെച്ചതായിരുന്നു.

Generated from archived content: cinema1_oct24_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here