കാർത്തികയും പടിയിറങ്ങുന്നു…

ഗോപികക്കു പിന്നാലെ വിവാഹജീവിതത്തിലേക്ക്‌ പ്രവേശിക്കുന്ന മറ്റൊരു യുവസുന്ദരി കൂടി അഭിനയത്തോട്‌ വിടപറയാൻ ഒരുങ്ങുന്നു. മലയാളത്തിലും തമിഴിലും തിരക്കുളള താരമായി തീർന്ന കാർത്തികയാണ്‌ വിവാഹനാളുകൾ സ്വപ്‌നം കണ്ടുകഴിയുന്നത്‌. കാർത്തികയുടെ പ്രതിശ്രുതവരനും വിദേശമലയാളിയാണ്‌. വിവാഹശേഷം ആരാധകരുടെ ശല്യമില്ലാത്ത സ്വസ്ഥജീവിതം നയിക്കാമെന്നതിനാലാണ്‌ നായികമാരിൽ ഒട്ടുമിക്കവരും വിദേശത്തു ജോലിയുളള വരനെ തേടുന്നതെന്നും ചലച്ചിത്ര വൃത്തങ്ങളിൽ അടക്കം പറച്ചിലുകളുണ്ട്‌. തമിഴിൽ കമ്മിറ്റ്‌ ചെയ്‌ത സിനിമകൾ പൂർത്തിയാക്കിക്കഴിഞ്ഞശേഷം വിവാഹത്തീയതി തീരുമാനിക്കും. ദിണ്ടുഗൽ സാരഥി, നാളൈ നമതേ, പുലൻ വിചാരണ-2 എന്നിവയാണ്‌ തമിഴ്‌ പ്രോജക്‌ടുകൾ. മലയാളത്തിൽ പുതിയ സിനിമകൾക്കൊന്നും ഡേറ്റ്‌ നൽകിയിട്ടില്ല.

Generated from archived content: cinema1_oct21_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here