സിദ്ധാര്‍ഥും ശ്രുതിയും പിണക്കത്തില്‍?

തമിഴ് സൂപ്പര്‍ താരം കമലഹാസന്റെ മൂത്തപുത്രിയും നടിയുമാ‍യ ശ്രുതി ഹാസനും തമിഴിലും തെലുങ്കിലും ഹിന്ദിയിലും പ്രശസ്തനായ നായകനടന്‍ സിദ്ധാര്‍ഥുമായി പിണങ്ങിയതായി വാര്‍ത്ത. കമലിന്റെ ആശീര്‍വാദം ഉണ്ടായിരുന്ന പ്രണയം തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തിലേറെയായി. ശ്രുതിയും സിദ്ധാര്‍ഥും കുറെക്കാലമായി ഒരു വീട്ടിലാണ്‍ കഴിഞ്ഞിരുന്നതത്രെ. . ‘അനംഗനംഗ ഓ ധീരഡു’ എന്ന് തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രണയത്തിലായ ഇവര്‍ക്കിടയില്‍ ഇപ്പോള്‍ പ്രണയമേ ഇല്ലത്രെ. മാ‍നസികമായി രണ്ടു ധ്രുവങ്ങളിലായ ഇവര്‍ പരസ്പരം വിഴുപ്പലക്കി കാര്യങ്ങള്‍ വഷളാക്കാന്‍ നില്‍ക്കാതെ ബന്ധത്തിന്‍ ഫുള്‍ സ്റ്റോപ്പിടുവാന്‍ തീരുമാ‍നിക്കുകയായിരുന്നത്രെ. ഇവര്‍ പ്രധാന താരങ്ങളായ ‘ഓ മൈ ഫ്രണ്ട്’ എന്ന് തെലുങ്കു ചിത്രം നവംബറില്‍ തീയറ്ററുകളിലെത്തും. 2003 -ല്‍ ശങ്കറിന്റെ ഹിറ്റ് പറ്റം ‘ബോയ്സിലൂടെ’ സിനിമയിലെത്തിയ സിദ്ധാര്‍ഥ് 2003 നവംബറില്‍ സഹപാഠി മേഘനയെ വിവാഹം കഴിച്ചുവെങ്കിലും അധികം വൈകാതെ പിരിഞ്ഞു. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലഭിനയിച്ച സിദ്ധാത്ഥ് 2006 -ല്‍ രംഗ് ദേ ബസന്തിയിലൂടെ ഹിന്ദിയിലുമെത്തി . രംഗ് ദേ ബസന്തിയുടെ ഷൂട്ടിംഗിനിടെ ഷര്‍മ്മിള ടാഗോറിന്റെ മകളും നടിയുമായ സോഹ അലി ഖാനുമായും സിദ്ധാര്‍ഥിന്‍ കുറഞ്ഞ കാലത്തെ പ്രണബന്ധമുണ്ടായിരുന്നു

Generated from archived content: cinema1_oct19_11.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English