‘കൽക്കട്ട ന്യൂസ്’ പൂർത്തിയാക്കുന്ന ബ്ലെസി പുതിയ സിനിമയിൽ മോഹൻലാലിനെ നായകനാക്കുന്നു. രാജു മല്യത്ത് നിർമിക്കുന്ന ചിത്രം സെഞ്ച്വറി തിയേറ്ററുകളിലെത്തിക്കും. ‘തന്മാത്ര’യിലാണ് ബ്ലെസിയും മോഹൻലാലും ആദ്യമായി ഒന്നിച്ചത്. അൾഷിമേഴ്‌സ് രോഗത്തിന്റെ ഇരയായ രമേശൻനായർ ലാലിന്റെ കരിയറിൽ നിർണായക പങ്കുവഹിക്കുന്ന കഥാപാത്രമാണ്. ഈ ചിത്രത്തിലെ പ്രകടനം അഭിനേതാവ് എന്ന നിലയിൽ സൂപ്പർതാരത്തിനു നേട്ടമായിരുന്നു. മൂന്നാമത് ദേശീയ അവാർഡ് തലനാരിഴയ്‌ക്ക് നഷ്ടമായി എന്ന നിലയ്‌ക്കും ലാലിന്റെ സിനിമാജീവിതത്തിൽ തന്മാത്രയ്‌ക്കും രമേശൻനായർക്കും പ്രാധാന്യമുണ്ട്. ലാലിനെ മറികടന്ന് അമിതാഭ്‌ബച്ചൻ പുരസ്‌കാരം സ്വന്തമാക്കുകയായിരുന്നു. ദിലീപ്-മീരാ ജാസ്മിൻ ടീം അണിനിരക്കുന്ന കൽക്കട്ടാന്യൂസിന്റെ അവസാനഘട്ട ജോലികളിലാണ് ബ്ലെസി. മമ്മൂട്ടിയെ വച്ച് കാഴ്‌ച, പളുങ്ക് എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ, മോഹൻലാലിനെ നായകനാക്കി രണ്ടാമതു പ്രൊജക്ട് അനൗൺസ് ചെയ്തത് ലാൽ ആരാധകരെ സന്തുഷ്ടരാക്കിയിരിക്കുകയാണ്.
Generated from archived content: cinema1_oct17_07.html Author: chithra_lekha