വേറിട്ട അഭിനയ പ്രധാനമായ റോളുകളാണ് റാണിമുഖർജിയെ തേടി എന്നും എത്തിയിട്ടുള്ളത്. പുതുതായി കമ്മിറ്റ് ചെയ്‌ത ബംഗാളി സിനിമയിലും താരറാണിക്ക് ഏറെ പ്രതീക്ഷയുണ്ട്. രണ്ടു തവണ ദേശീയ പുരസ്‌കാരത്തിൽ മുത്തമിട്ട അനിരുദ്ധറോയ് മുഖർജി സംവിധാനം ചെയ്യുന്ന ‘ആഫ്രിക്ക’യിൽ ഉടനീളം നിറഞ്ഞുനിൽക്കുന്ന വേഷമാണ് റാണിക്ക്. 1992-ൽ പിതാവ് രാം മുഖർജി സംവിധാനം ചെയ്‌ത ബംഗാളി ചിത്രത്തിൽ ഗസ്‌റ്റ് റോളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ബോളിവുഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന റാണി അടുത്തിടെ ഹിന്ദി സിനിമയുടെ എണ്ണം കുറച്ചിരുന്നു. ‘ആഫ്രിക്ക’യുടെ കഥ കേട്ട് ത്രില്ലടിച്ച താരം ചിത്രവുമായി മുന്നോട്ട് പോകാൻ സംവിധായകന് ഗ്രീൻ സിഗ്‌നൽ നൽകുകയായിരുന്നു.
Generated from archived content: cinema1_oct15_10.html Author: chithra_lekha