ലോകപ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ വിളി കാതോർത്തിരിക്കുകയാണ് മുൻനിര നായകൻ
ദിലീപ് എന്ന ഗോപാലകൃഷ്ണൻ. അഭിനയരംഗത്ത് എത്തിയിട്ട് ദിലീപ് അവസരം നൽകണമെന്നാവശ്യപ്പെട്ട്
സമീപിച്ച ഏക സംവിധായകൻ അടൂർ തന്നെ. അടൂർ ഇതുവരെ ‘നോ’ പറയാത്തതുകൊണ്ട് വരുംകാല
ചിത്രങ്ങളൊന്നിൽ തനിക്ക് ക്ഷണം ലഭിക്കുമെന്ന് താരം പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് എന്റെ ചിത്രത്തിൽ
അഭിനയിക്കാനുള്ള പൊട്ടെൻഷ്യൽ ഇല്ല എന്ന് അടൂർ പറയുംവരെ ആഗ്രഹം വച്ചു പുലർത്തുമെന്നും താരം
പറയുന്നു.
വെല്ലുവിളി ഉയർത്തുന്ന നിരവധി കഥാപാത്രങ്ങളെ അനശ്വരതയിലെത്തിയിട്ടും ദിലീപിന് വേണ്ടത്ര
അംഗീകാരങ്ങൾ ലഭിച്ചില്ല. ചാന്ത്‌പൊട്ട്, കുഞ്ഞിക്കൂനൻ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളെ മിമിക്രിയായി
അവാർഡ് ജൂറി എഴുതിത്തള്ളിയിട്ടും ഈ നടൻ വ്യത്യസ്ത കഥാപാത്രങ്ങൾക്കു പിന്നാലെ തന്നെയാണ്.
ബ്ലെസിയുടെ ‘കൽക്കത്ത ന്യൂസി’ൽ സഹകരിച്ചു വരികയാണിപ്പോൾ. ബ്ലെസി ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും അംഗീകാരങ്ങൾ വാരിക്കൂട്ടിയിരുന്നു. ദിലീപിന്റെ
കാര്യത്തിലും ഇത് ആവർത്തിച്ചേക്കും.
അടൂർ ചിത്രത്തിൽ സഹകരിക്കാൻ ആഗ്രഹിക്കുന്ന യുവനായകന്, എന്നെങ്കിലും എം.ടി കഥാപാത്രത്തിന്റെ
മാനസികാവസ്ഥ ഉൾക്കൊള്ളാനുള്ള ഭാഗ്യം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. അനശ്വര ചലച്ചത്രകാരൻമാരായ
പത്മരാജന്റെയും ഭരതന്റെയും ചിത്രങ്ങളിൽ സഹകരിക്കാൻ കഴിയാത്ത നിർഭാഗ്യത്തേയും താരം പഴിക്കുന്നു.
Generated from archived content: cinema1_oct11_07.html Author: chithra_lekha