‘പട്ടാഭിഷേക’ത്തിലൂടെ വിജയകൂട്ടുകെട്ട് എന്ന നിലയിൽ ശ്രദ്ധനേടിയ ജയറാം-അനിൽ-രാജൻ കിരിയത്ത് ടീം വീണ്ടും. സ്‌ക്രീൻ എന്റർടെയിൻമെന്റ് കമ്പനി നിർമ്മിക്കുന്ന സിനിമയിൽ മുകേഷ്, കലാഭവൻ മണി, ജഗതി ശ്രീകുമാർ എന്നിവർ മുഖ്യകഥാപാത്രങ്ങളാകും.
ഉത്തമൻ, സൽപ്പേര് രാമൻകുട്ടി തുടങ്ങിയ അനിൽ ചിത്രങ്ങളും ജയറാമിന്റെ കരിയറിൽ വേറിട്ടുനിൽക്കുന്നു. സാധാരണക്കാരനായ, പ്രേക്ഷകന് അടുത്തറിയാവുന്ന വേഷങ്ങളാണ് അനിൽ ഈ നായകന് നൽകിയിട്ടുള്ളത്. കോമഡിക്കും സെന്റിമെന്റസിനും പ്രാധാന്യം നൽകുന്ന കുടുംബചിത്രങ്ങൾ ജയറാമിന്റെ ആരാധകരെയും തൃപ്തിപ്പെടുത്തിയിരുന്നു.
‘നോവൽ’ എന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് ജയറാം ഇനി പ്രേക്ഷകർക്ക് മുന്നിലെത്തുക. ദക്ഷിണേന്ത്യയിലെ വിലയേറിയ താരം സദ നായികയാവുന്ന ചിത്രത്തിൽ മുൻനിര നായിക ശാരി ജയറാമിന്റെ ഭാര്യാവേഷത്തിലെത്തുന്നു. ജാതകം, പൊൻമുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങളിൽ ഇവരൊന്നിച്ചിട്ടുണ്ട്.
Generated from archived content: cinema1_novem9_07.html Author: chithra_lekha