മീനയുടെ ‘കാവ്യം’

ക്യാരക്ടർ വേഷങ്ങളാണ്‌ ഗ്ലാമർ സുന്ദരി മീനക്ക്‌ ഇപ്പോൾ തുടർച്ചയായി ലഭിച്ചുവരുന്നത്‌. നവാഗതരായ അനീഷ്‌ വർമ്മ, സന്തോഷ്‌ എന്നിവർ ചേർന്ന്‌ സംവിധാനം ചെയ്യുന്ന ‘കാവ്യം’ മീനക്ക്‌ സമ്മാനിച്ചിട്ടുള്ളതും ശക്തമായ കഥാപാത്രത്തെ തന്നെ. മനോജ്‌ കെ. ജയൻ, വിജയരാഘവൻ, നെടുമുടി വേണു, സായികുമാർ, രാമു, കവിയൂർ പൊന്നമ്മ തുടങ്ങിയ തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരക്കുന്ന കാവ്യം സായിബാബാ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്നു. കൈതപ്രം വിശ്വനാഥിന്റേതാണ്‌ സംഗീതം.

മമ്മൂട്ടി-ശ്രീനിവാസൻ-മുകേഷ്‌ ടീം അണിനിരക്കുന്ന ‘കഥപറയുമ്പോൾ’ എന്ന ചിത്രത്തിൽ നായികാ കഥാപാത്രത്തെ ഉൾക്കൊണ്ടുവരുന്ന മീന മലയാളത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചുവരുന്നു. ശ്രീനിവാസന്റെ ഭാര്യാവേഷത്തിൽ പക്വമാർന്ന പ്രകടനം കാഴ്‌ചവെച്ച്‌ അംഗീകാരങ്ങൾ നേടിയെടുക്കാനുള്ള വാശിയിലാണത്രെ.

‘ഉദയനാണ്‌ താര’ത്തിൽ ശ്രീനിക്കൊപ്പം ഗാനരംഗങ്ങളിൽ ഏറെ തിളങ്ങിയ മീന ഭാര്യാവേഷത്തിലെത്തുന്നത്‌ പ്രേക്ഷകർക്ക്‌ കൗതുകമായിരിക്കും. തനിക്ക്‌ 33 വയസായെന്ന്‌ അടുത്തിടെ മീന മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന്‌ മീനക്ക്‌ വൻ തിരിച്ചടിയാണ്‌ നേരിടേണ്ടിവന്നിരിക്കുന്നതത്രേ. ഗ്ലാമർ വേഷങ്ങൾക്ക്‌ നായികയെ ഇപ്പോൾ പരിഗണിക്കുന്നില്ല. കമലിന്റെ ‘കറുത്തപക്ഷികളി’ൽ മരണം മുന്നിൽ കാണുന്ന ഭർതൃമതിയെ അവതരിപ്പിച്ചതിലൂടെയാണ്‌ മീനയിലെ പക്വമായ അഭിനേത്രിയെ മലയാളി പ്രേക്ഷകർ തിരിച്ചറിഞ്ഞത്‌.

Generated from archived content: cinema1_novem14_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English