തമിഴകം കീഴടക്കാൻ മലയാളി താരജോഡി

മലയാളത്തിലെ യുവതാര ജോഡി തമിഴകം കീഴടക്കാനൊരുങ്ങുന്നു. മണിരത്‌നം സിനിമ ‘അശോകവനം’, ക്ലാസ്‌മേറ്റ്‌സ്‌, നന്ദനം റീമേക്കുകൾ എന്നിവയിലൂടെ പൃഥിരാജ്‌ – പ്രിയാമണി ജോഡിക്കാണ്‌ തമിഴിൽ വെന്നിക്കൊടി പാറിക്കാൻ അവസരമൊരുങ്ങിയിരിക്കുന്നത്‌.

ക്ലാസ്‌മേറ്റ്‌സിലെ സുകുമാരനെയും നന്ദനത്തിലെയും മനുവിനെയും ഒരിക്കൽകൂടി ഉൾക്കൊള്ളാനുള്ള ഭാഗ്യമാണ്‌ പൃഥ്വിയെ തേടിയെത്തിയിരിക്കുന്നത്‌. പൃഥ്വിയുടെ കരിയറിൽ നിർണായക വഴിത്തിരുവുണ്ടാക്കിയ സിനിമകളാണിവ രണ്ടും. അതേ സമയം ക്ലാസ്‌മേറ്റ്‌സിൽ കാവ്യമാധവനും നന്ദനത്തിൽ നവ്യനായരും മനോഹരമാക്കിയ നായികാവേഷങ്ങളാണ്‌ പ്രിയാമണിക്ക്‌ ലഭിച്ചിരിക്കുന്നത്‌. മണിരത്‌നം ചിത്രം പൃഥ്വി – പ്രിയാമണി ജോഡിയുടെ വളർച്ച ദ്രുതഗതിയിലാക്കിയേക്കും. രാമായണത്തെ അധികരിച്ചൊരുങ്ങുന്ന സിനിമയിൽ ശൂർപ്പണഖയുടെ റോളാണത്രേ പ്രിയക്ക്‌.

പൃഥ്വിരാജിന്റെ സൗഹൃദം കണക്കിലെടുത്ത്‌ ഡേറ്റ്‌ നൽകിയ തിരക്കഥ ഹിറ്റായതോടെ മലയാളത്തിലും ഈ നടിക്ക്‌ ഡിമാന്റായിക്കഴിഞ്ഞു. സത്യം എന്ന മലയാള ചിത്രത്തിന്റെ സെറ്റിൽ വച്ചാണ്‌ പൃഥ്വി പ്രിയയെ പരിചയപ്പെടുന്നത്‌. തുടർച്ചയായി സിനിമകളിൽ ഒന്നിക്കുന്നത്‌ ഗോസിപ്പ്‌ കോളങ്ങളിലും ഇവരെ കുടുക്കിയേക്കും.

Generated from archived content: cinema1_nov7_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English