വിടപറയും മുമ്പേ

സൂപ്പർതാരം മമ്മൂട്ടിയുടെ ജോഡിയായി വേഷമിട്ട്‌ അഭിനവലോകത്ത്‌ നിന്നും വിടപറയാനുള്ള സാധ്യത തെളിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ മുൻനിര നായികാതാരം കാവ്യമാധവൻ. കാവ്യ ആദ്യമായി മമ്മൂട്ടിയുടെ നായികയാകുന്നു ‘ പട്ടണത്തിൽ ഭൂത’ത്തിന്റെ ഷൂട്ടിംഗ്‌ ഡിസംബർ അവസാനം കൊച്ചിയിൽ ആരംഭിക്കാൻ അണിയറക്കാർ നീക്കം നടത്തിക്കഴിഞ്ഞു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഉദയ്‌കൃഷ്‌ണ – സിബി. കെ തോമസ്‌ രചിച്ചിരിക്കുന്നു. ‘പട്ടണത്തിൽ ഭൂത’ത്തിൽ ബൈക്ക്‌ അഭ്യാസി ജിമ്മിയായി മമ്മൂട്ടി എത്തുന്നു. ഇന്നസെന്റ്‌ അവതരിപ്പിക്കുന്ന സർക്കസ്‌ മുതലാളിയുടെ മകളുടെ വേഷമാണ്‌ കാവ്യക്ക്‌

മമ്മൂട്ടിയുടെ ‘അഴകിയ രാവണനി’ൽ നായികയുടെ ബാല്യകാലം അവതരിപ്പിച്ച്‌ സിനിമാക്കാരുടെയും പ്രേക്ഷകരുടേയും ശ്രദ്ധ കവർന്ന കാവയമാധവൻ ഭൂതക്കണ്ണാടി, ഒരാൾ മാത്രം തുടങ്ങിയ മമ്മുട്ടിചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളായി മാറിയിട്ടുണ്ട്‌. അമ്മച്ചിത്രം ‘ട്വന്റി 20’യിലും ഇവരൊന്നിച്ചുള്ള രംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

മാർച്ചിലാണ്‌ കാവ്യയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്‌. വിവാഹത്തിയതിക്കുമുമ്പ്‌ കാവ്യ ‘പട്ടണത്തിൽ ഭൂതം’ പൂർത്തിയാക്കുമെന്നറിയുന്നു. ‘മാടമ്പി’യിലൂടെ മോഹൻലാലിന്റെ നായികാവേഷവും സുന്ദരി മനോഹരമാക്കിയിരിക്കുന്നു.

Generated from archived content: cinema1_nov27_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here