ഹെലികോപ്‌റ്റർ ചെയ്സിൽ ലാൽ

‘കാർത്തിക തിരുന്നാൾ കാർത്തികേയൻ’ വ്യത്യസ്ത ചലച്ചിത്രാനുഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അണിയറ പ്രവർത്തകർ. സൂപ്പർതാരം മോഹൻലാൽ പങ്കെടുക്കുന്ന ഹെലികോപ്‌റ്റർ ചെയ്സ്‌ ചിത്രത്തിന്റെ പ്രത്യേകതയായിരിക്കും. സംവിധായകൻ ടി.എസ്‌ സുരേഷ്‌ ബാബുവും തിരക്കഥാകൃത്ത്‌ ഡെന്നീസ്‌ ജോസഫും ഏറെ ചർച്ചകൾക്കുശേഷമാണ്‌ ഈ രംഗം സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘ഫ്ലാഷി’ന്റെ ലൊക്കേഷനിലെത്തി മോഹൻലാലിനെ തിരക്കഥ പൂർണ്ണമായും വായിച്ചു കേൾപ്പിച്ചിരുന്നു. മലേഷ്യയാണ്‌ ലൊക്കേഷൻ. വലിയവീട്ടിൽ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സിറാജ്‌ വലിയവീട്ടിൽ നിർമിക്കുന്ന ‘കാർത്തികതിരുന്നാൾ കാർത്തികേയൻ’ ഫെബ്രുവരി 20ന്‌ തിരുവനന്തപുരത്ത്‌ ചിത്രീകരണം ആരംഭിക്കും.

അനശ്വര നടൻ ജയൻ ‘കോളിളക്കം’ എന്ന ചിത്രത്തിനുവേണ്ടി ഹെലികോപ്‌റ്റർ ചെയ്സിൽ പങ്കെടുക്കുന്നതിനിടെയാണ്‌ ദാരുണമായി മരണപ്പെട്ടത്‌.

Generated from archived content: cinema1_nov27_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here