ഭർത്താവും നടനുമായ ബാബുാരാജിന്റെ ആദ്യ സംവിധാനസംരംഭത്തിലൂടെ തിരിച്ചു വരവ് ഗംഭിരമാക്കാനുള്ള തയ്യാറെടുപ്പിലാണ് വാണിവിശ്വനാഥ് നായികമാർക്ക് പ്രാധാന്യമുള്ള ‘ബ്ലാക്ക് ഡാലിയ’യിൽ പോലീസ് യൂണിഫോം അണിഞ്ഞ് വാണിയെത്തും. നിർണായക പ്രധാന്യമർഹിക്കുന്ന ഗൗരിവിശ്വനാഥ് എന്ന പോലീസ് ഓഫീസറെയാണ് വാണി അവതരിപ്പിക്കുക. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന യുവനായികമാരായ ഛായാസിംഗ്, പൂജ, ശ്രീദേവിക, ഷെറിൻ എന്നിവർക്കൊപ്പം ബോളിവുഡ് പ്രതിനിധി മേഘന നായിഡുവും പ്രധാന കഥാപാത്രമാകുന്ന ‘ബ്ലാക്ക് ഡാലിയ’യിൽ വിജയരാഘവൻ, സിദ്ധിഖ്, ജഗതി ശ്രീകുമാർ, സ്‌ഫടികം ജോർജ്, സുബൈർ തുടങ്ങിയ വൻതാരനിരയുണ്ട്.
വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്നും വിട്ടുനിന്ന വാണിവിശ്വനാഥ് ഷാജി കൈലാസിന്റെ ‘ചിന്താമണി കൊലക്കേസ്’ ഐ.വി. ശശിയുടെ ‘ബൽറാം താരാദാസ്’ എന്നിവയിൽ പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊണ്ടിരുന്നു.
Generated from archived content: cinema1_nov25_08.html Author: chithra_lekha