‘ബില്ല’യും നയനും

‘ബില്ല’യിലൂടെ തമിഴകം കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ്‌ മലയാളത്തിന്റെ സ്വന്തം നയൻതാര. അജിത്‌ നായകനായ ‘ബില്ല’ രജനിയുടെ ഹിറ്റ്‌സിനിമയുടെ റീമേക്കാണ്‌. അജിത്തിന്റെ ജോഡിയായി നയൻ പ്രത്യക്ഷപ്പെടുന്ന ആദ്യചിത്രം കൂടിയാണിത്‌. വിഷ്ണുവർധന്റെ സംവിധാനം, നിരവ്‌ഷായുടെ ക്യാമറ, യുവൻശങ്കർ രാജയുടെ സംഗീതം എന്നീ വിജയഘടകങ്ങളും ബില്ലയിൽ ഒന്നുചേരുന്നുണ്ട്‌.

യാരടി നീ മോഹിനി, സത്യം എന്നീ തമിഴ്‌ ചിത്രങ്ങളിൽ അഭിനയിച്ചുവരുന്ന നയന്‌ ഇപ്പോൾ കൈനിറയെ ചിത്രങ്ങളുണ്ട്‌. ധനുഷ്‌, വിശാൽ എന്നീ യുവതാരങ്ങൾക്കൊപ്പം അണിനിരക്കുന്നത്‌ സുന്ദരിയുടെ കരിയർഗ്രാഫ്‌ ഉയർത്തിയേക്കും.

‘മനസിനക്കര’യിലൂടെ സത്യൻ അന്തിക്കാട്‌ സിനിമയ്‌ക്ക്‌ പരിചയപ്പെടുത്തിയ നയൻതാര ചുരുങ്ങിയ കാലയളവിനുള്ളിൽ ദക്ഷിണേന്ത്യയിലെ സൂപ്പർതാരങ്ങളുടെയെല്ലാം ജോഡിയായി. രജനീകാന്ത്‌, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, നാഗാർജ്ജുനൻ, വെങ്കിടേഷ്‌, ശരത്‌കുമാർ എന്നിവർക്കൊപ്പം ഏറെ തിളങ്ങിയിക്കുണ്ട്‌ ഈ തിരുവല്ലക്കാരി.

Generated from archived content: cinema1_nov22_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here