കുളളന്മാരുടെ ‘അത്ഭുതദ്വീപ്‌’

വ്യത്യസ്തതകളുടെ സംവിധായകനാണ്‌ വിനയൻ. വൈരൂപ്യങ്ങളുടെ സൗന്ദര്യം കണ്ടെത്തുന്നതിൽ ഏറെ വിജയിച്ച ചരിത്രമാണ്‌ വിനയനുളളത്‌. ഇദ്ദേഹത്തിന്റെ സിനിമകളിലെല്ലാം ഈയൊരു കാഴ്‌ച നാം അറിഞ്ഞതാണ്‌. ഇപ്പോഴിതാ പുതിയൊരു അത്ഭുതകഥയുമായി വിനയനെത്തുന്നു- ‘അത്ഭുതദ്വീപ്‌’. പുരുഷന്മാരെല്ലാം കുളളന്മാരായിട്ടുളള ഒരു ദ്വീപിന്റെ പശ്ചാത്തലത്തിലാണ്‌ ഈ കഥ നടക്കുന്നത്‌. ഈ ദ്വീപിൽ അവിചാരിതമായി പെട്ടുപോയ ഒരു യുവാവിന്റെ വേഷമാണ്‌ പൃഥ്വിരാജിന്‌. ഉണ്ടപക്രു മറ്റൊരു പ്രധാന മേഷമിടുന്ന ഈ ചിത്രത്തിൽ മുന്നൂറോളം കുളളന്മാർ അഭിനയിക്കുന്നുണ്ട്‌.

സംവിധായകൻ തന്നെ തയ്യാറാക്കിയ കഥയ്‌ക്ക്‌ തോമസ്‌ തോപ്പിൽകുടിയാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. കൈതപ്രത്തിന്റെ ഗാനങ്ങൾക്ക്‌ എം.ജയചന്ദ്രൻ സംഗീതമൊരുക്കിയിരിക്കുന്നു. ഷാജിയാണ്‌ ഛായാഗ്രഹണം.

Generated from archived content: cinema1_nov17.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English