ശ്രുത്രിയിൽ നിന്നുയരും…

നായികയായോ ഗായികയായോ പേരെടുക്കുന്ന ബഹുമുഖപ്രതിഭ കമൽഹാസന്റെ മകൾ ശ്രുതിഹാസൻ ഏതു രംഗത്ത്‌ തിളങ്ങുമെന്ന കാര്യത്തിൽ സിനിമാവൃത്തങ്ങൾക്ക്‌ ഇനിയും ഒരു തീരുമാത്തിൽ ഉറച്ചു നിൽക്കനായിട്ടില്ല സോഹൻഷായുടെ ‘ലക്കി’ ൽ നായികയായി ബോളിവുഡിൽ ഭാഗ്യം പരീക്ഷിക്കുന്ന സുന്ദരി പുതിയ ചിത്രങ്ങൾക്കൊന്നും ഡേറ്റ്‌ നൽകിയിട്ടില്ല. അടുത്ത സുഹൃത്ത്‌ ഇമ്രാൻഖാന്റെ നായികയായതിനാൽ അരങ്ങേറ്റത്തിന്റെ പരിഭ്രമം ശ്രുതിക്ക്‌ തിരെയില്ല. ആഴത്തിലുള്ള ഇവരുടെ സൗഹൃദം സ്‌ക്രീൻ കെമിസ്‌ട്രിക്ക്‌ വഴിമാറുമെന്ന പ്രതീക്ഷയും സിനിമാലോകം വച്ചുപുലർത്തുന്നു. പ്രഗത്ഭരുടെ അടക്കം നിരവധി പ്രോജക്‌ടുകൾ നിരാകരിച്ചതിലും ശ്രുതി മുൻനിരയിൽ തന്നെ സരോജ, മാധവന്റെ പുതിയ സിനിമ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. പിന്നണിഗായികയായി സിനിമയിൽ ചേക്കാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. ശ്രുതി ഹാസൻ ആറാം വയസിൽ ‘തേവർമകനു’ വേണ്ടി ഏതാനും വരികൾ പാടിയിരുന്നു. കമലിന്റെ തന്റെ ഏറെ പ്രശസ്‌തമായ സിനിമ ഹേറാമിലും ശ്രുതി പാടി. ‘രഘുപതി രാഘവ രാജറാം’ എന്ന ഭജനാണ്‌ ശ്രുതിയുടെ ശബ്‌ദത്തിൽ പുറത്തുവന്നത്‌. ഗൗതം മേനോൻ – സൂര്യ ടീമിന്റെ വാരണം ആയിര‘ത്തിനു വേണ്ടി പാടിയ ’അടിയേകൊല്ലുതേ‘ ഹിറ്റാകുമെന്ന പ്രതീക്ഷയും ഈ ഇരുപത്തിയൊന്നുകാരിക്കുണ്ട്‌. നായികയായി പ്രത്യക്ഷപ്പെടുന്ന ’ലക്കി‘ ലും ശ്രുതി പിന്നണി പാടുന്നുണ്ട്‌. അമേരിക്കയിൽ സംഗീതപഠനം പൂർത്തിയാക്കിയ സുന്ദരി ഇതിനകം നിരവധി സ്‌റ്റേജ്‌ പ്രോഗ്രാമുകൾ നയിച്ചിട്ടുണ്ട്‌.

പാട്ടിനും അഭിനയത്തിനും പുറമേ കവിതയെഴുത്തിലും ശ്രുതിക്ക്‌ താൽപര്യമുണ്ട്‌.

Generated from archived content: cinema1_nov14_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here