പോലീസ് ഓഫിസറായും രാഷ്‌ട്രീയനേതാവായുമൊക്കെ പ്രേക്ഷകരുടെ അംഗീകാരം നേടിയെടുത്ത ദിലീപ് വക്കീൽവേഷത്തിൽ എത്തുന്ന ‘പാസഞ്ചർ’ പ്രദർശനത്തിന് തയ്യാറായി. അഡ്വ. നന്ദൻമേനോനായി ദിലിപ് സിനിമാസ്വാദകരെ കീഴടക്കുമെന്നുതന്നെയാണ് പ്രതീക്ഷ. ശ്രീനിവാസൻ തുല്യപ്രധാനമുള്ള റോളിൽ പ്രത്യക്ഷപ്പെടുന്ന സിനിമയിൽ മംമ്‌ത മോഹൻദാസും ലക്ഷ്‌മീശർമ്മയും നായികമാരാകുന്നു. നെടുമുടിവേണു, ജഗതിശ്രീകുമാർ, സോനാനായർ തുടങ്ങി വൻതാരനിരയുണ്ട് പാസഞ്ചറിൽ.
നവാഗതനായ രഞ്ഞ്‌ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പാസഞ്ചർ’ വിജയ് കമ്പയിൻസിന്റെ ബാനറിൽ S.C.P നിർമ്മിക്കുന്നു. പി. സുകുമാർ ഛായഗ്രഹണവും ബിജിബാൽ സംഗീതസംവിധാനവും നിർവ്വഹിക്കുന്നു. സെട്രൽ പികേചേഴ്‌സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
Generated from archived content: cinema1_may9_09.html Author: chithra_lekha