മണിരത്‌നത്തിന്റെ ‘രാവൺ’ വിക്രമിന്റെ അഭിനയജീവിതത്തിൽ നിർണായകമാകുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സ്വയം ഡബ്ബ് ചെയ്‌ത് സംവിധായകനെ തന്നെ ഞെട്ടിപ്പിച്ചിരിക്കുകയാണ് താരം. തമിഴും, തെലുങ്കും അയത്‌നലളിതമായി കൈകാര്യം ചെയ്യുന്ന വിക്രം ഹിന്ദി സ്വാഭാവികതയോടെ അവതരിപ്പിച്ചത് ചലച്ചിത്രവൃത്തങ്ങളിൽ സംസാരവിഷയമാകുകയാണ്. വിക്രമിന്റെ ഹിന്ദി ഡിക്ഷനെ മണിരത്നം പ്രശംസിച്ചതായാണ് വാർത്ത.
മൂന്നുഭാഷകളിൽ എത്തുന്ന മണിരത്നം ചിത്രം വിക്രം എന്ന നടന് ലഭിച്ച അംഗീകാരം കൂടിയാണ്. തമിഴിലും തെലുങ്കിലും നായകറോളുകൾ കൈകാര്യം ചെയ്യുന്ന ‘വിക്രം’ ഹിന്ദി പതിപ്പിൽ പ്രതിനായകസ്വഭാവമുള്ള വേഷമാണ് അവതരിപ്പിക്കുന്നത്. തമിഴ്-തെലുങ്ക് പതിപ്പിൽ പൃഥിരാജ് പ്രതിനിധീകരിച്ച റോളാണ് ഹിന്ദിയിൽ വിക്രമിന്.
Generated from archived content: cinema1_may4_10.html Author: chithra_lekha