സൈജു കുറുപ്പിനെ നായകനാക്കി ബെന്നി ആശംസ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാസ്‌ത്രം പൂർത്തിയായി. പോലീസ് ഓഫീസറുടെ റോളാണ് സൈജുവിന്. ബെന്നിയുടെ കഥക്ക് ബാറ്റൺബോസ് തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നു.
വി.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ വി.സോമനാഥ്, അമ്പിളി നെടുകുന്നം എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ എസ്.പി. ഇന്ദ്രജിത്തിനെയാണ് സൈജു അവതരിപ്പിക്കുന്നത്. ജഗതി, രാജൻ പി. ദേവ്, വിജയരാഘവൻ, സുരാജ് വെഞ്ഞാറമൂട്, ദേവൻ പൊന്നമ്പലം, ഭീമൻ രഘു, അബു സലിം, അറ്റ്‌ലസ് രാമചന്ദ്രൻ, ബഷീർ, ധന്യാമാധവൻ, മൈഥിലി, പൊന്നമ്മ ബാബു, കനകലത, ദേവീചന്ദന, അശ്വതി, പുതുമുഖങ്ങളായ അൻഷാദ്, പ്രകാശ് പയ്യനാൽ, വി. സോമനാഥ് എന്നിവരും അഭിനയിക്കുന്നു. വയലാർ ശരത്‌ചന്ദ്രവർമ്മ, കെ.എസ്.ഹരിഹരൻ, അനിൽ വാടാനക്കുറിശി എന്നിവരുടെ വരികൾക്ക് നവാഗതനായ വിജയകൃഷ്‌ണ സംഗീതം പകരുന്നു. യേശുദാസ്, ജയചന്ദ്രൻ, സുജാത, ശ്വേത, വിധുപ്രതാപ്, ജ്യോതിസ് എന്നിവരാണ് പിന്നണി ഗായകർ.
ആർ.എച്ച്. അശോക് ഛായാഗ്രഹണവും പി.സി. മോഹനൻ എഡിറ്റിംഗും എബ്രഹാംലിങ്കൺ വാർത്താവിതരണവും കൈകാര്യം ചെയ്യുന്നു. ഇന്ദ്രൻസ് ജയൻ വസ്‌ത്രാലങ്കാരവും പുനലൂർ രവി ചമയവും സജി മുണ്ടയാട് കലാസംവിധാനവും നിർവഹിക്കുന്നു. നിർമാണ നിർവഹണം വിനോദ് പറവൂർ. സഹസംവിധാനം മധു തത്തപ്പിളളി, സംവിധാനസഹായികൾ – അൻസിബി, പാർഥസാരഥി, സനിൽ സജീവ്.
Generated from archived content: cinema1_may3_08.html Author: chithra_lekha