ഷാരൂഖിന്റെ നായിക സോനം

കരൺ ജോഹറുടെ പുതിയ ചിത്രത്തിൽ സൂപ്പർ സ്‌റ്റാർ ഷാരൂഖ്‌ഖാന്റെ നായികയായി പുത്തൻ താരോദയം സോനം കപൂർ എത്തിയേക്കും. സോനം കരാറിൽ ഒപ്പിട്ടെന്നാണ്‌ ബോളിവുഡ്‌ വൃത്തങ്ങൾ ഒടുവിൽ നൽകുന്ന സൂചന. ഷാരൂഖിന്റെ ജോഡിയായി പുതുമുഖത്തെയാണ്‌ സംവിധായകൻ പരിഗണിച്ചിരുന്നത്‌. ‘ഓംശാന്തി ഓ’മിലെ നായിക ദീപിക പദുകോണിനെപോലെ ഷാരൂഖിന്റെ നായികാപദം അനിൽകപൂറിന്റെ പ്രിയ പുത്രി സോനത്തിന്റെ ഇമേജും കുത്തനെ ഉയർത്തിയേക്കും. നാൽപത്തിരണ്ടുകാരനായ ഷാരൂഖിന്റെ ജോഡിയാകാൻ ബോളിവുഡിലെ ടീനേജ്‌ നായികമാർ മത്സരിക്കുകയാണ്‌.

അതേസമയം കരൺ ജോഹറുടെ ‘മൈ നെയിം ഈസ്‌ ഖാൻ’ എന്ന പ്രോജക്‌ടിൽ ആദ്യകാല നായിക കാജൽ ഷാരൂഖിന്റെ ജോഡിയായി വീണ്ടും പ്രത്യക്ഷപ്പെടുമെന്ന്‌ സൂചനയുണ്ട്‌.

കഥ പറയുമ്പോൾ ഹിന്ദി റീമേക്ക്‌ ബില്ലൂ ബാർബറിന്റെ പണിപ്പുരയിലാണ്‌ സൂപ്പർതാരമിപ്പോൾ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണച്ചുമതല വഹിക്കുന്ന ഷാരൂഖ്‌, മലയാളത്തിൽ മമ്മൂട്ടി മികവുറ്റതാക്കിയ സൂപ്പർസ്‌റ്റാർ വേഷവും കൈകാര്യം ചെയ്യുന്നു.

Generated from archived content: cinema1_may30_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here