സംവൃത സഹകരിക്കുന്ന ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായതിനെ തുടർന്ന് ഈ നടിയുടെ ഡേറ്റിനായി നിർമ്മാതക്കൾ നെട്ടോട്ടമോടുന്നു. ഗസ്‌റ്റ് റോളിലെങ്കിലും സുന്ദരിയെ ഉൾപ്പെടുത്താനാണ് നീക്കം. സംവൃത ഗസസ്‌റ്റ് റോളിലെത്തിയ ‘ ഭാഗ്യദേവത’യെയും ഭാഗ്യം കടക്ഷിച്ചു കഴിഞ്ഞു. സത്യൻ അന്തിക്കാട് സിനിമയിൽ ഈ നടി ആദ്യമായി സഹകരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ആർട്ട് – കൊമേഴ്‌സ്യൽ വേർതിരിവില്ലാത്ത സിനിമകൾ സ്വീകരിച്ചുവരുന്ന സംവൃതക്ക് കൈനിറയെ ചിത്രങ്ങളുണ്ടിപ്പോൾ.
കരിയറിന്റെ ആദ്യഘട്ടത്തിൽ ചിത്രങ്ങൾ ഒന്നൊന്നായി പരാജയങ്ങളായതിനെ തുടർന്ന് നിർഭാഗ്യനായികയെന്ന് സംവൃത മുദ്രകുത്തപ്പെട്ടിരുന്നു. ചെറുവേഷങ്ങളിലെത്തിയ ഹലോ, അറബിക്കഥ, എന്നിവ സൂപ്പർ ഹിറ്റായതിനെ തുടർന്നാണ് സംവൃത ഭാഗയനായികയായി മാറുന്നത്.
Generated from archived content: cinema1_may29_09.html Author: chithra_lekha