തമന്ന മലയാളത്തിൽ

തെന്നിന്ത്യയിൽ ഗ്ലാമർ ഗേൾ തമന്ന മലയാളത്തിൽ അഭിനയിക്കുന്നു. ‘പയ്യ’, ‘സുറ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ്‌ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ തമന്നയ്‌ക്ക്‌ നേരത്തേതന്നെ മലയാളത്തിൽ നിന്ന്‌ ഓഫറുകളുണ്ടായിരുന്നു. തിരക്കുമൂലം അവയൊക്കെ ഒഴിവാക്കാനായിരുന്നു വിധി. നീണ്ട കാത്തിരിപ്പിനു ലഭിച്ച ഫലമെന്നോണം വമ്പൻ പ്രോജക്‌ടിലാണ്‌ തമന്നയ്‌ക്ക്‌ അവസരം കൈവന്നിരിക്കുന്നത്‌.

സൂപ്പർതാരം മോഹൻലാലിന്റെ ചിത്രത്തിലായിരിക്കും തമന്നയുടെ മലയാളത്തിലെ അരങ്ങേറ്റം. ‘ദൗത്യം’ എന്ന ചിത്രം സംവിധാനം ചെയ്‌ത അനിലാണ്‌ ചിത്രമൊരുക്കുന്നത്‌. തോമസ്‌ സെബാസ്‌റ്റ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്‌ ജയാനൻ വിൻസെന്റാണ്‌.

Generated from archived content: cinema1_may27_10.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here