ദിലീപ്‌-മീരാ ജോഡിയുടെ കൽക്കട്ടാ ന്യൂസ്‌

ദിലീപ്‌-മീരാ ജാസ്മിൻ ജോഡിയെ അണിനിരത്തി ബ്ലെസി ചെയ്യുന്ന ചിത്രത്തിന്‌ ‘കൽക്കട്ടാ ന്യൂസ്‌’ എന്നു പേരിട്ടു. കായൽ ഫിലിംസിന്റെ ബാനറിൽ തമ്പി ആന്റണി നിർമിക്കുന്ന സിനിമയിൽ ഇന്ദ്രജിത്ത്‌, ഇന്നസെന്റ്‌, ബിന്ദുപണിക്കർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. പതിവുപോലെ ഈ ചിത്രത്തിന്റെ തിരക്കഥയും ബ്ലെസി തന്നെ നിർവ്വഹിക്കുന്നു.

കൽക്കട്ടയുടെ പശ്ചാത്തലത്തിൽ ഇതൾവിരിയുന്ന ഈ പ്രണയകഥയിൽ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ്‌ ദിലീപും മീരാ ജാസ്മിനും കൈകാര്യം ചെയ്യുന്നത്‌. ചാനൽ രംഗത്ത്‌ പ്രവർത്തിക്കുന്നവരായി ജനപ്രിയ താരങ്ങൾ പ്രത്യക്ഷപ്പെടുന്നത്‌ പ്രേക്ഷകർക്ക്‌ നവ്യാനുഭവമായിരിക്കും.

അനശ്വര സംഗീതജ്ഞൻ സലീൽ ചൗധരിയുടെ ശിഷ്യൻ തേജ്‌ ജ്യോതിമിശ്ര സംഗീതസംവിധായകനായി മലയാളത്തിലെത്തുകയാണ്‌, ഈ ചിത്രത്തിലൂടെ. വയലാർ ശരത്‌ചന്ദ്രവർമ്മ ഗാനരചന നിർവഹിക്കുന്നു. എസ്‌. കുമാറിന്റേതാണ്‌ ക്യാമറ. ദിലീപിന്റെ ഓണച്ചിത്രമായ ‘കൽക്കട്ട ന്യൂസ്‌’ സെഞ്ച്വറി പ്രദർശനത്തിനെത്തിക്കും.

Generated from archived content: cinema1_may25_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here