സൂപ്പർതാരങ്ങളുടെ ചിത്രങ്ങളിൽ മാത്രം സഹകരിക്കാനാകുന്നത് യുവനായികമാർക്കിടയിൽ ഗോപികയെ വ്യത്യസ്‌തയാക്കുന്നു. മമ്മൂട്ടി, സുരേഷ്‌ഗോപി എന്നിവരുടെ പുതിയ ചിത്രങ്ങളിൽ ഈ സുന്ദരിയാണ് നായിക. മമ്മുട്ടി-ജോഷി ടീമിന്റെ ‘പോത്തൻവാവ’, സുരേഷ്‌ഗോപി-ജോഷി ടീമിന്റെ പുതിയ ചിത്രം എന്നിവയിൽ ഗോപിക ഇടം നേടിക്കഴിഞ്ഞു. മമ്മൂട്ടിക്കൊപ്പം ഇതു രണ്ടാംതവണയാണ് ഗോപിക സഹകരിക്കുന്നത്. നേരറിയാൻ സി.ബി.ഐ.യിൽ ആണ് ആദ്യം ഒന്നിച്ചത്. സുരേഷ്‌ഗോപിയുടെ നായികാസ്ഥാനം ആദ്യമായാണ് ഗോപികയെ തേടിയെത്തുന്നത്.
‘കീർത്തിചക്ര’യാണ് ഗോപിക ആദ്യമായി അഭിനയിച്ച മോഹൻലാൽ ചിത്രം. മോഹൻലാലിന്റെ ജോഡിയല്ലെങ്കിലും സിനിമയിലെ നായിക ഈ തൃശൂർക്കാരി തന്നെ. തമിഴ്‌താരം ജീവയുമായി ചേർന്നുളള കോമ്പിനേഷൻ സീനിൽ അഭിനയിച്ചുവരികയാണിപ്പോൾ.
കമലിന്റെ ‘പച്ചക്കുതിര’ ഹിറ്റായതോടെ ദിലീപും ഗോപികയും ഭാഗ്യജോഡിയായി മാറിക്കഴിഞ്ഞു.
Generated from archived content: cinema1_may24_06.html Author: chithra_lekha