മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക്‌ ജൂണിൽ

വിഖ്യാത സംവിധായകൻ ഷാജി എൻ.കരുണിനൊപ്പം സൂപ്പർതാരം മമ്മൂട്ടി ആദ്യമായി സഹകരിക്കുന്ന കുട്ടിസ്രാങ്കിന്റെ ഷൂട്ടിംഗ്‌ ജൂൺ 13ന്‌ തുടങ്ങും. കാവാലം, കുമരകം, വൈക്കം തുടങ്ങിയ കായൽത്തീരങ്ങളാണ്‌ സംവിധായകൻ ലൊക്കേഷനുകളായി തിരഞ്ഞെടുത്തിട്ടുളളത്‌. മഴയുടെ പശ്ചാത്തലത്തിലുളള രംഗങ്ങൾ കുട്ടിസ്രാങ്കിന്റെ പ്രത്യേകതയായിരിക്കും. മഴക്കാലം വേണ്ട രീതിയിൽ ഉപയുക്തമാക്കുമെന്ന്‌ സംവിധായകൻ പറയുന്നു. കന്നിച്ചിത്രം ‘പിറവി’യിലും മഴയത്തുളള രംഗങ്ങൾ ഷാജി എൻ.കരുൺ മനോഹരമായി ചിത്രീകരിച്ചിരുന്നു. ജൂൺ 15ന്‌ സൂപ്പർതാരം കുട്ടിസ്രാങ്കിൽ ജോയിൻചെയ്യും.

‘പരുന്തി’ലെ കൊളളപ്പലിശക്കാരൻ പരുന്ത്‌ പുരുഷോത്തമനെ അവതരിപ്പിച്ചു വരികയാണ്‌ മമ്മൂട്ടിയിപ്പോൾ. ഡ്രീം ടീം പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.പത്മകുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ ലക്ഷ്‌മിറായ്‌ മമ്മൂട്ടിയുടെ ജോഡിയാകുന്നു. വന്ദേമാതരം, പട്ടണത്തിൽ ഭൂതം, മായാബസാർ എന്നിവയാണ്‌ സൂപ്പർതാരം തുടർന്നഭിനയിക്കുന്ന ചിത്രങ്ങൾ.

രഞ്ഞ്‌ജൻ പ്രമോദ്‌, രൺജി പണിക്കർ, രഞ്ഞ്‌ജിത്‌, റോഷൻ ആൻഡ്രൂസ്‌, കെ.മധു, ശ്യാമപ്രസാദ്‌, ഭദ്രൻ എന്നിങ്ങനെ വിവിധ തലമുറകളിൽപെട്ട സംവിധായകർ മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രങ്ങൾ ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്‌.

Generated from archived content: cinema1_may23_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here