തമിഴകത്ത് മുൻ നിരനായികതാരമായി മാറിക്കൊണ്ടിരിക്കുന്ന ശരണ്യ മോഹൻ വിജി തമ്പി സംവിധാനം ചെയ്യുന്ന ‘കെമിസ്‌ട്രി’ യിൽ നായികയാകുന്നു. സ്‌ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മുകേഷ്, ജഗതി, മനോജ് കെ. ജയൻ, സിദ്ധിഖ്, അശോകൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നു. വൈഷ്‌ണവി ക്രിയേഷൻസിന്റെ ബാനറിൽ അഡ്വ. നാഗരാജ് നിർമിക്കുന്ന കെമിസ്‌ട്രിയുടെ ഷൂട്ടിംഗ് ജൂൺ അവസാനം അങ്കമായിലിൽ ആരംഭിക്കും.
‘അനിയത്തിപ്രാവി’ൽ ബാലതാരമായി ഫാസിൽ സിനിമക്ക് പരിചയപ്പെടുത്തിയ ശരണ്യ സഹോദരീവേഷങ്ങളിലൂടെ ശ്രദ്ധനേടി തമിഴകത്ത് നായികനിരയിലേക്ക് ഉയരുകയായിരുന്നു. ടെലിവിഷൻ പരമ്പരകളിലും ഈ ആലപ്പുഴക്കാരി കഴിവു തെളിയിച്ചിട്ടുണ്ട്.
Generated from archived content: cinema1_may22_09.html Author: chithra_lekha