വിജയതാരജോഡി വീണ്ടും

ദിലീപ്‌-നവ്യ ടീം വിജയതാരജോഡിയായാണ്‌ ചലച്ചിത്രവൃത്തങ്ങളിൽ അറിയപ്പെടുന്നത്‌. ഇഷ്‌ടം, കല്യാണരാമൻ, കുഞ്ഞികൂനൻ, മഴത്തുളളിക്കിലുക്കം- ഇവർ നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ട ചിത്രങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റുകളായിരുന്നു. റാഫി മെക്കാർട്ടിന്റെ ‘പാണ്ടിപ്പട’യാണ്‌ ഇവരുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം. കോമഡി-സീരിയസ്‌ രംഗങ്ങളിൽ ഒരേപോലെ തിളങ്ങുന്നവരാണ്‌ ദിലീപും നവ്യയും. മേൽപ്പറഞ്ഞ ചിത്രങ്ങളുടെ വിജയങ്ങളും വിരൽ ചൂണ്ടുന്നത്‌ ഇതിലേക്കാണ്‌.

മുഴുനീള ഹാസ്യ ചിത്രമായ ‘പാണ്ടിപ്പട’യും ഇരുവരുടെയും അഭിനയ മുഹൂർത്തങ്ങൾ കൊണ്ട്‌ സമ്പന്നമാണ്‌. കൃഷി ചെയ്‌തു ജീവിക്കാൻ അന്യനാട്ടിലെത്തുന്ന ഭുവനചന്ദ്രൻ എന്ന യുവാവായി ദിലീപും അവിടത്തെ കരപ്രമാണി കറുപ്പയ്യയുടെ മകൾ മീനയായി നവ്യനായരും അഭിനയിക്കുന്നു. കറുപ്പയ്യയെ സ്വാധീനിക്കാനായി ഭുവനചന്ദ്രൻ മീനയെ വശീകരിക്കാൻ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ്‌ ‘പാണ്ടിപ്പട’യുടെ ജീവൻ.

സിബി മലയിലിന്റെ ‘ഇഷ്‌ട’ത്തിൽ ദിലീപിന്റെ നായികയായാണ്‌ കലോത്സവവേദികളിൽ മികവു തെളിയിച്ച നവ്യ സിനിമാരംഗത്തെത്തുന്നത്‌. ദിലീപിന്റെ നായികമാരായെത്തി പ്രശസ്‌തിയിലേക്ക്‌ കുതിച്ചുയർന്നവരാണ്‌ മീര ജാസ്‌മിനും കാവ്യ മാധവനും. ഇവർക്കൊപ്പവും ദിലീപ്‌ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്‌. എന്നാൽ നവ്യ നായികയായെത്തിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റുകളായിരുന്നു.

Generated from archived content: cinema1_may18.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here