തമിഴിൽ തിളങ്ങാൻ

എതിരി എൻ 3യിലെ നായികാവേഷം തമിഴകത്ത്‌ മുൻനിരയിലെത്തിച്ചിരിക്കുകയാണ്‌ പൂനം ബജ്‌വയെ. രാംകുമാർ സംവിധാനം ചെയ്‌ത സിനിമയിൽ ചെന്നൈക്കാരിയായ മോഡേൺ പെൺകുട്ടിയെ പൂനം പ്രതിനിധീകരിക്കുന്നു. ശ്രീകാന്താണ്‌ നായകൻ.

അസാധാരണത്വമൊന്നുമില്ലാത്ത ത്രില്ലറാണെങ്കിലും പൂനത്തെ സംബന്ധിച്ച്‌ നിർണായകമാണ്‌ ഈ ചിത്രം. ഏറെ അഭിനയശേഷി പുറത്തെടുക്കാൻ ഈ നടിക്കു ലഭിച്ച ആദ്യാവസരം.

താരസമ്പന്നചിത്രം ചൈന ടൗണിലൂടെ അരങ്ങേറ്റം നടത്തിയെങ്കിലും പൂനം ബജ്‌വക്ക്‌ മലയാളത്തിൽ നിന്ന്‌ പുതുതായി ഓഫറുകളൊന്നും എത്തിയിട്ടില്ല. മോഹൻലാൽ, ജയറാം, ദിലീപ്‌ എന്നിവർ നായകവേഷമണിഞ്ഞ സിനിമയിൽ പ്രധാന നായിക കാവ്യാ മാധവനായിരുന്നു.

Generated from archived content: cinema1_may16_11.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English