ഐഡിയ സ്‌റ്റാർസിംഗർ നജിം അർഷാദ് പിന്നണിഗാനരംഗത്ത് പേരെടുക്കാൻ തയ്യാറെടുക്കുന്നു. ശരത് സംഗീതസംവിധാനം നിർവഹിക്കുന്ന ‘തിരക്കഥ’ അടക്കം ചില സിനിമകൾക്കുവേണ്ടി നജിം സ്വരം പകർന്നുകഴിഞ്ഞു.
മേജർരവിയുടെ മമ്മൂട്ടിച്ചിത്രം ‘മിഷൻ 90 ഡേയ്‌സി’ൽ ‘മിഴിനീര്…. ’ എന്നു തുടങ്ങുന്ന മെലഡി ഗാനം ആലപിച്ചാണ് നജിം പിന്നണി ഗായകനായി അരങ്ങേറ്റം നടത്തിയത്.
ഒട്ടുമിക്ക ഗാനങ്ങളെയും പൂർണതയിലെത്തിച്ചാണ് ഐഡിയ സ്‌റ്റാർ സിംഗർ സംഗീത മത്സരത്തിൽ നജിം മറ്റു മത്സരാർത്ഥികളെ പിന്തളളി ഒന്നാമനായത്.
Generated from archived content: cinema1_may16_08.html Author: chithra_lekha