ജയറാം-സദ ജോഡി

ആൽബം രംഗത്ത്‌ വെന്നിക്കൊടി പാറിച്ച ഈസ്‌റ്റ്‌ കോസ്‌റ്റ്‌ വിജയൻ സിനിമയിലേക്ക്‌. പ്രഥമ സംവിധാന സംരംഭത്തിൽ ജയറാമിനെയാണ്‌ വിജയൻ നായകനാക്കുന്നത്‌. ‘അന്യനി’ലൂടെ താരമൂല്യം ഉയർന്ന സദ നായികാവേഷമണിയുന്നു. ജഗതി, ഇന്നസെന്റ്‌ എന്നിവരും ശ്രദ്ധേയമായ വേഷത്തിലുണ്ട്‌. ഈസ്‌റ്റ്‌കോസ്‌റ്റ്‌ വിജയൻ തന്നെ നിർമിക്കുന്ന സിനിമയുടെ രചന ജെ. പള്ളാശേരി നിർവഹിക്കുന്നു. വിജയന്റെ വരികൾക്ക്‌ എം.ജയചന്ദ്രൻ, ബാലഭാസ്‌കർ, ഗസൽഗായകൻ ഉമ്പായി എന്നിവർ ഈണം പകരുന്നു. ‘നോവൽ’ എന്നു പേരിട്ടിട്ടുള്ള സിനിമയുടെ ഷൂട്ടിംഗ്‌ ചിങ്ങം ഒന്നിന്‌ തുടങ്ങും.

പ്രണയഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും ദൃശ്യചാരുത പകർന്ന ഈസ്‌റ്റ്‌ കോസ്‌റ്റ്‌ വിജയൻ ടെലിവിഷൻ മാധ്യമത്തിലാണ്‌ ശക്തിതെളിയിച്ചത്‌. കാസറ്റ്‌ വിപണിയിൽ തരംഗം സൃഷ്ടിച്ച വിജയൻ സിനിമ സംവിധാനം ചെയ്യുന്നതുകൊണ്ടുതന്നെ വാർത്താ പ്രാധാന്യമർഹിക്കുകയാണ്‌.

ജോഷി-സുരേഷ്‌ഗോപി ടീമിന്റെ ‘ജൻമ’ത്തിൽ ഐറ്റം ഡാൻസറായി അരങ്ങേറ്റം നടത്തിയ സദ മലയാളത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പുന്നത്‌ ഇതാദ്യമാണ്‌. മാതൃഭാഷയിൽ വീണ്ടും തിരക്കിലേക്ക്‌ കടക്കുന്ന ജയറാമിനെ സംബന്ധിച്ച്‌ ഏറെ നിർണായകമായിരിക്കും ഈ പ്രോജക്ട്‌.

Generated from archived content: cinema1_mar30_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here