ലക്ഷ്‌മി റായ്‌ മലയാളം തട്ടകമാക്കുന്നു

മലയാളി നായികമാർ കൂട്ടത്തോടെ അന്യഭാഷകളിലേക്ക്‌ ചേക്കേറിയപ്പോൾ, മറുനാടൻ സുന്ദരി ലക്ഷ്‌മിറായ്‌ മലയാളം തട്ടകമാക്കുന്നു. മലയാളത്തിലെ തലമുതിർന്ന താരങ്ങളുടെയും യുവതാരങ്ങളുടെയും ജോഡിയായി പ്രത്യക്ഷപ്പെട്ട്‌ ജനപ്രീതി നിലനിർത്താനാണ്‌ ലക്ഷ്‌മിയുടെ ശ്രമമിപ്പോൾ.

പൃഥ്വിരാജ്‌ മമ്മൂട്ടിയുടെ ആരാധകനായി പ്രത്യക്ഷപ്പെടുന്ന ‘വൺവേ ടിക്കറ്റ്‌’ ആണ്‌ ലക്ഷ്‌മി കരാറായ പുതിയ സിനിമ. ഈ ചിത്രത്തിൽ ലക്ഷ്‌മിയെ കൂടാതെ ഭാമയും നായികാനിരയിലുണ്ട്‌. ഒന്നിലധികം നായികമാരുളള ചിത്രങ്ങൾക്ക്‌ ഡേറ്റ്‌ നൽകുന്നതിൽ വിമുഖത പുലർത്താത്ത താരം ഗ്ലാമർ പ്രദർശനത്തിലൂടെയാണ്‌ തെലുങ്കിലും തമിഴിലും ശ്രദ്ധേയയാകാൻ ശ്രമം നടത്തിയത്‌. ഇതൊന്നും ഫലം കാണാതിരുന്നതിനെ തുടർന്നാണ്‌ ലക്ഷ്‌മി മലയാളത്തിലേക്ക്‌ ചുവടുമാറ്റം നടത്തിയത്‌.

മോഹൻലാൽ, രഞ്ഞ്‌ജിത്‌ ടീമിന്റെ ‘റോക്ക്‌​‍്‌ എൻ റോൾ’ ആയിരുന്നു ആദ്യചിത്രം. സാമ്പത്തികമായി പരാജയമടഞ്ഞ ചിത്രം പക്ഷേ ലക്ഷ്‌മിക്ക്‌ തുണയായി. മമ്മൂട്ടി ഡബിൾ റോളിൽ പ്രത്യക്ഷപ്പെടുന്ന ‘അണ്ണൻതമ്പി’ യാണ്‌ പുതിയ റിലീസ്‌. ‘അണ്ണന്റെ’ നായികയായി വിഷുക്കാലത്ത്‌ തീയറ്ററുകളിലെത്തുന്ന ലക്ഷ്‌മി പ്രതിഫലക്കാര്യത്തിലും കടുംപിടിത്തം പിടിക്കുന്നില്ലത്രേ.

സൂപ്പർതാരങ്ങൾക്കിണങ്ങുന്ന നായിക എന്ന പേര്‌ ചുരുങ്ങിയ കാലയളവിനുളളിൽ ഈ മറുനാടൻ സുന്ദരി നേടിക്കഴിഞ്ഞു.

Generated from archived content: cinema1_mar29_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here