സൂപ്പർഹിറ്റ് ചിത്രം ‘ക്ലാസ്‌മേറ്റിസി’ന്റെ തമിഴ് റീമേക്ക് ‘നിനൈത്താലെ ഇനിയ്‌ക്കു’മിൽ പൃഥ്വിരാജ് തന്നെ നായകനാകുന്നു. മറ്റു മൂന്നു നായകൻമാരെയും രണ്ടു നായികമാരെയും തീരുമാനിച്ചു വരുന്നു.
തമിഴകത്ത് പൃഥ്വിക്ക് ദിനംപ്രതി തിരക്ക് വർധിച്ചുവരുന്നതിനിടയിലാണ് അദ്ദേഹത്തെ നായകനാക്കി സംശയലേശമന്യേ അണിയറക്കാർ നിശ്ചയിച്ചിരിക്കുന്നത്. ജയസൂര്യ, ഇന്ദ്രജിത്ത്, നരേൻ എന്നിവർക്കു പകരക്കാരായി ആരൊക്കെ റീമേക്കിൽ ഇടംപിടിക്കുമെന്ന് ചലച്ചിത്രവൃത്തങ്ങൾ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. കാവ്യാമാധവനും രാധികയും തമിഴ് വേർഷനിലുണ്ടാകില്ലെന്നു പറയപ്പെടുന്നു.
യുവനിരയിൽ തമിഴിൽ ഏറ്റവും ഡിമാന്റ് പൃഥ്വിരാജിനാണ്. ഒരു മലയാള നടൻ ഇത്തരത്തിൽ നേട്ടം കൈവരിക്കുന്നത് നീണ്ട ഇടവേളക്കുശേഷം. ഫാസിലിന്റെ പുതിയ തമിഴ് ചിത്രത്തിലും പൃഥ്വി തന്നെ നായകൻ. മംമ്‌താ മോഹൻദാസ് ആദ്യമായി പൃഥ്വിയുടെ ജോഡിയാകുകയാണ്, ഈ ചിത്രത്തിലൂടെ.
Generated from archived content: cinema1_mar27.html Author: chithra_lekha