‘പാ’ യിൽ ബിഗ്‌ബി അമിതാഭ് ബച്ചന്റെ അമ്മയായി വിദ്യാബാലൻ തിളങ്ങിയതോടെ ബോളിവുഡ് സുന്ദരിമാർ അമ്മറോളുകളിൽ താല്‌പര്യം പ്രകടിപ്പിക്കുന്നു. ഗ്ലാമർ ക്യൂൻ കരീന കപൂർ അമ്മവേഷത്തിൽ അഭിനയിക്കുന്നതാണ് ഈ നിരയിലെ പുതിയ വാർത്ത. ഷാരൂഖ് ഖാൻ നായകനായെത്തുന്ന ‘രാ 1’ ആണ് കരീനയുടെ അമ്മ വേഷം കൊണ്ട് ശ്രദ്ധനേടുന്നത്. എട്ടുവയസുകാരന്റെ മാതാവായാണ് കരീന സ്‌ക്രീനിൽ നിറയുക. അതേസമയം ‘പാ’ യിൽ വിദ്യ അവതരിപ്പിച്ചതുപോലെ ഇരുത്തം വന്ന വീട്ടമ്മയായല്ല കരീന എത്തുന്നതത്രെ. ഗ്ലാമറസായ കഥാപാത്രമാണിതിൽ കരീനക്ക്.
ഷാരൂഖ് ഖാന്റെ ആദ്യസയൻസ് ഫിക്‌ഷൻ സിനിമയായ ‘രാ 1’ ലണ്ടനിൽ പൂർണമായും ഷൂട്ട് ചെയ്യാൻ നീക്കമുണ്ട്. ചിത്രത്തിന്റെ കഥയും ഷാരൂഖിന്റേതുതന്നെ.
Generated from archived content: cinema1_mar26_10.html Author: chithra_lekha