തനിക്കിണങ്ങുന്നു എന്നു ബോധ്യം വന്നാൽ ഗ്ലാമർ റോളുകൾ അവതരിപ്പിക്കുമെന്ന് മലയാളി ടീനേജ് നായിക സനൂഷ. ഗ്ലാമർ പ്രദർശനത്തിന് തമിഴകമാണ് സുന്ദരി ലക്ഷ്യമിടുന്നത്. തമിഴിൽ പിടിച്ചുനിൽക്കണമെങ്കിൽ ഗ്ലാമറസാകാതെ വയ്യ എന്ന തിരിച്ചറിവും കൊച്ചുസുന്ദരിക്കുണ്ടായത്രേ. അരങ്ങേറ്റ ചിത്രം റെനിഗുണ്ടയിൽ ഗ്രാമീണസുന്ദരിയായി കയ്യടിനേടിയെങ്കിലും ഈ ഇമേജിൽ തളച്ചിടപ്പെട്ടാൽ കരിയറിനെ പ്രതികൂലമായി ബാധിച്ചേക്കും എന്ന നിലയിലാണ് സനൂഷയുടെ ചുവടുമാറ്റമെന്നും പറയപ്പെടുന്നു.
ജനപ്രിയ നായകൻ ദിലീപിന്റെ ജോഡിയായി മാതൃഭാഷയിൽ നായികാ അരങ്ങേറ്റം നടത്തുന്ന സനൂഷക്ക് തമിഴകത്തും തിരക്കേറുകയാണ്. മിസ്‌റ്റർ മരുമകനിൽ ദിലീപിന്റെ ജോഡിയും ഖുശ്‌ബുവിന്റെ മകളുമായാണ് പ്രത്യക്ഷപ്പെടുന്നത്.
Generated from archived content: cinema1_mar24_11.html Author: chithra_lekha