താരാദാസും ബൽറാമുമായി മമ്മൂട്ടി ഇരട്ടവേഷത്തിൽ

നീണ്ട ഇടവേളക്കുശേഷം മമ്മൂട്ടി ഇരട്ടവേഷത്തിൽ എത്തുന്ന ‘ബൽറാം വി&എസ്‌ താരാദാസ്‌’ തുടങ്ങുന്നു. ജൂലൈയിൽ ഷൂട്ടിംഗ്‌ ആരംഭിക്കുന്ന ഈ ചിത്രത്തിലൂടെ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ്‌ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പുനരവതരിക്കുകയാണ്‌. ആവനാഴി, ഇൻസ്‌പെക്‌ടർ ബൽറാം എന്നീ ചിത്രങ്ങളിലെ പോലീസ്‌ ഓഫീസറും അതിരാത്രത്തിലെ അധോലോകനായകൻ താരാദാസും ഒരുമിച്ച്‌ പ്രേക്ഷകർക്കു മുന്നിലെത്തുക പുത്തൻ അനുഭവം തന്നെയായിരിക്കും.

ലിബർട്ടി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ലിബർട്ടി ബഷീറും എം.കെ.നാസറും ചേർന്ന്‌ നിർമിക്കുന്ന ഈ സിനിമ റംസാനാണ്‌ തീയേറ്ററുകളിൽ എത്തുക. ഐ.വി.ശശി-ടി.ദാമോദരൻ ടീമിന്റെ ശക്തമായ തിരിച്ചുവരവ്‌ കൂടിയായ ഈ ചിത്രം ദുബായ്‌, അബുദാബി, ഷാർജ, ഹോങ്കോംഗ്‌ എന്നിവിടങ്ങളിലാണ്‌ ചിത്രീകരിക്കുന്നത്‌. നായികയെ തീരുമാനിച്ചിട്ടില്ല. താരനിർണയം നടന്നുവരുന്നു.

ലാൽക്രിയേഷൻസിന്റെ ബാനറിൽ ഷാഫി സംവിധാനം ചെയ്യുന്ന ‘തൊമ്മനും മക്കളു’മാണ്‌ മമ്മൂട്ടിയുടെ പുതിയ റിലീസ്‌.

Generated from archived content: cinema1_mar24.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English