പൃഥ്വീപരിണയം ഏപ്രിലിൽ?

വിവാഹ ഗോസിപ്പിൽ ഉൾപ്പെട്ട്‌ മലയാളത്തിലെന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ റിക്കാർഡിട്ട യൂത്ത്‌ ഐക്കൺ പൃഥ്വിരാജ്‌ പ്രണയ വിവാഹത്തിന്‌ തയ്യാറെടുക്കുന്നതായി പുതിയ വാർത്ത. മുബൈ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഒരു ടെലിവിഷൻ ജേർണലിസ്‌റ്റാണത്രേ യുവതാരത്തിന്റെ ഹൃദയം കവർന്നത്‌. നിർമാണ പങ്കാളിത്തം കൂടിയുള്ള ഉറുമി തീയറ്ററുകളിലെത്തിയാലുടൻ വിവാഹം ഉണ്ടാകുമെന്നാണ്‌ വാർത്തകൾ പരക്കുന്നത്‌.

ഒരു വർഷം മുമ്പാണത്രേ തന്റെ മനസിനിണങ്ങുന്ന സുന്ദരിയെ യുവതാരം കണ്ടെത്തിയത്‌. ഇന്റലിജന്റായ ഈ യുവതിയിൽ ആകൃഷ്‌ടനായ പൃഥ്വി അമ്മ മല്ലിക സുകുമാരനെ വിവരം അറിയിക്കുകയും കുടുംബാഗങ്ങളെല്ലാം വിവാഹത്തിന്‌ പച്ചക്കൊടികാട്ടുകയും ചെയതത്രേ.

മേനോൻ പെൺകുട്ടിയാണത്രേ പൃഥ്വിയുടെ മനംകവർന്ന ടിവി റിപ്പോർട്ടർ. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന വിവാഹച്ചടങ്ങ്‌ ഏപ്രിലിൽ ഉണ്ടാകുമത്രേ.

മീരാ ജാസ്‌മിൻ, കാവ്യ മാധവൻ, നവ്യാ നായർ, സന്ധ്യ തുടങ്ങി സംവൃത സുനിൽ വരെയുള്ള നായികമാരുമായി ബന്ധപ്പെട്ട ഗോസിപ്പുകോളങ്ങളിൽ ജോഡി ചേർന്നിട്ടുണ്ട്‌, പൃഥ്വി.

അതേസമയം മാധ്യമ പ്രവർത്തകയുമായുള്ള വിവാഹവാർത്ത പൃഥ്വി നിഷേധിച്ചിട്ടുണ്ട്‌. എന്നാൽ പൃഥ്വിയുടെ വിവാഹം ഉടൻതന്നെ ഉണ്ടാകുമെന്ന്‌ കുടുംബവൃത്തങ്ങൾ സൂചന നൽകുന്നുണ്ട്‌.

Generated from archived content: cinema1_mar18_11.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English