മലയാളത്തിലെ സൂപ്പർതാരം മോഹൻലാൽ കന്നഡയിൽ അഭിനയിച്ച ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്‌തുകൊണ്ട് പ്രദർശനത്തിനെത്തുന്നു. ‘ഏയ് ടാക്‌സി’ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ഗൾഫിൽ ടാക്‌സി ഡ്രൈവറായ മോഹൻനായർ എന്ന കഥാപാത്രത്തിനാണ് ലാൽ ജീവൻ പകരുന്നത്. മുൻപിൽ നോക്കാതെ ആരെയും എങ്ങനെയും സഹായിക്കാൻ തയ്യാറായി പുറപ്പെടുന്നയാളാണ് മോഹൻനായർ. ഇഷ്‌ടപ്പെട്ടവർക്കുവേണ്ടി അയാൾ എന്തുകാര്യവും ചെയ്യും. അങ്ങനെയിരിക്കെ ഒരു യുവാവ് മോഹൻനായരെ തേടിയെത്തുന്നു. നാട്ടിൽനിന്നും ഗൾഫിലെത്തിയ തന്റെ കാമുകിയെ തേടിയായിരുന്നു അയാളുടെ വരവ്. മോഹൻനായർ ആ അന്വേഷണം ഏറ്റെടുക്കുന്നു. പെൺകുട്ടിയെ കണ്ടെത്താൻ ധീരമായ പോരാട്ടം തന്നെ വേണ്ടിവരുന്നു.
സമൃദ്ധി ഫിലിംസിന്റെ ബാനറിൽ സി.മോഹൻ നിർമ്മിക്കുന്ന ‘ഏയ് ടാക്‌സി’ പൂർണമായും ഗൾഫിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. കന്നഡ താരങ്ങൾക്കു പുറമേ ഹിന്ദി താരങ്ങളും ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം വേഷമിടുന്നു.
Generated from archived content: cinema1_mar16.html Author: chithra_lekha